ചക്കിട്ടപാറ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഭീഷണിയെന്ന് പരാതി
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേട് ചോദ്യം ചെയ്യാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങൾ ഭീഷണിപെടുത്തിയെന്നു പരാതി. ചക്കിട്ടപാറ മണ്ഡലം പ്രസിഡൻറ് റെജി കോച്ചേരി, പഞ്ചായത്തംഗം ജിതേഷ് മുതുകാട്,ബാബു കൂനന്തടം,ജെയിംസ് മാത്യു, പാപ്പച്ചൻ കൂനന്തടം,എബിൻ കുംബ്ലാനിക്കൽ,തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിൽ എത്തിയത്.
ചക്കിട്ടപാറ പഞ്ചായത്ത് ഉദ്യോഗസ്ഥർ സിപിഎമ്മിന് വിടുപണി ചെയ്യുകയാണെന്ന് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് റെജി കൊച്ചേരി പ്രസ്താവനയിൽ ആരോപിച്ചു. ചക്കിട്ടപാറ പഞ്ചായത്തിൽ പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും റെജി കോച്ചേരി ആരോപിച്ചു.
കോൺഗ്രസ് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്നും മനപ്പൂർവമായി ക്രമക്കേടുകൾ നടത്തിയ ശേഷം പരിഹരിക്കപ്പെടരുത് എന്നതാണ് വിചാരമെന്നും അങ്ങനെയെങ്കിലും ജയിക്കാൻ പറ്റുമോ എന്നാണ് സി.പി.എം നോക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ശ്രമങ്ങളാണ് ചക്കിപാറയിൽ നടക്കുന്നതെന്നും വാർഡ് മെമ്പർ ജിതേഷ് മുതുകാട് ആരോപിച്ചു..

Comments
Post a Comment