പുരസ്‌കാരങ്ങളുടെ നിറവിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്...
ചക്കിട്ടപാറ: സംസ്ഥാന സർ
ക്കാരിന്റെ 2023 വർഷത്തെ കായ്കൽപ്പ് അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾ ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2025 വർഷത്തെ ആർദ്രകേരളം പുരസ്‌കാരവും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി, ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു._
_ 2023-24 വർഷത്തിൽ ജില്ലയിൽ 99.6 % മാർക്കോടെ ചക്കിട്ട പാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും, 2024-25 വർഷ ആർദ്ര പുരസ്ക്കാര വിഭാഗത്തിൽ ചക്കിട്ടപ്പാറ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി .
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്._
_കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡുകൾ നൽകുന്നത്._
_ആശുപത്രികളിൽ വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടത്തി കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രിയെ തിരഞ്ഞെടുക്കുന്നത്._
_കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി, സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു._
ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ ആശുപത്രികളുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും. ഗ്രാമ പഞ്ചായത്തിന്റെയും ജീവനക്കാരുടെയും കൂട്ടായ്മയുടെയും അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ-സുനിലും, ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്തും മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് കമറുദ്ധീനും അറിയിച്ചു.
അവാർഡ് ദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ /വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത് , മെഡിക്കൽ ഓഫീസർമാരായ ഡോ ഷാരോൺ.എം എ, ഡോ. മുഹമ്മദ് കമറുദ്ധീൻ, ഹെൽത്ത് ഇൻസ്പെക്ടർ സീന ഭായ്, നഴ്സിങ് ഓഫീസർ സുബിത ,PHN ഷാബി,JHI ജോത്സ്ന, ആശ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു._

Comments
Post a Comment