അഞ്ചുവയസ്സുള്ള ഇരട്ട സഹോദരിമാർ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് റെക്കോർഡ് സൃഷ്ടിച്ചു




 അഞ്ചുവയസ്സുകാരികളായ ഇരട്ട സഹോദരിമാർ വേമ്പനാട്ട് കായൽ നീന്തിക്കടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. നൈവേദ്യയും നിഹാരികയുമാണ് റെക്കോർഡ് വേഗത്തിൽ ഈ അതുല്യനേട്ടം സ്വന്തമാക്കിയത്.

ചേർത്തല കൂമ്പേൽക്കടവിൽ നിന്ന് നീന്തൽ ആരംഭിച്ച ഇരുവരും, ഒരു മണിക്കൂർ 46 മിനിറ്റുകൊണ്ട് വൈക്കം ബീച്ചിലെത്തി. ഏകദേശം 9 കിലോമീറ്റർ ദൂരമാണ് ഈ ചെറിയ സമയം കൊണ്ട് ഇവർ നീന്തിക്കടന്നത്.

കൂലശേഖരമംഗലം വൈകുണ്ഡം വീട്ടിൽ ഹരീഷിന്റെയും അനു ഹരീഷിന്റെയും മക്കളാണ് നൈവേദ്യയും നിഹാരികയും. വെള്ളൂരിലെ ഭാവൻസ് ബാലമന്ദിർ യു.കെ.ജി. വിദ്യാർത്ഥിനികളാണ് ഇരുവരും.

കഠിന പരിശീലനം തുണയായി നീന്തൽ തുടക്കത്തിൽ കായലിൽ ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും, ഒരു മാസത്തോളം ഒഴുക്കിനെതിരെ നീന്തിയുള്ള കഠിന പരിശീലനം നേട്ടം എളുപ്പമാക്കി. സ്കൂളിൽനിന്ന് അവധിയെടുത്താണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്.

ശ്രീ മുരുകാ സ്വിമ്മിംഗ് ക്ലബ്ബിൽനിന്നാണ് നീന്തൽ പഠനം ആരംഭിച്ചത്. പിന്നീട് ഡോൾഫിൻ ക്ലബ്ബ്, മൂവാറ്റുപുഴയിലെ ബിജു ടി. തങ്കപ്പൻ്റെ നേതൃത്വത്തിലായിരുന്നു തുടർ പരിശീലനം.

ഇവരുടെ മികവ് ആദ്യം തിരിച്ചറിഞ്ഞ പരിശീലകൻ ഷാജി സാർ ആണ് ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറെടുക്കാൻ പ്രചോദനം നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു