വിഷ കൂൺ കഴിച്ച് ഭക്ഷ്യ വിഷബാധ വീട്ടുകാർ ആശുപത്രിയിൽ; പിന്നാലെ വീട്ടിൽ മോഷണം, കള്ളന്മാർ പിടിയിൽ

 



 തിരുവനന്തപുരം:  വിഷ കൂൺ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടിൽ മോഷണം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി മോഹനൻകാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. റബർ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികൾ മോഷ്ടിച്ചത്.

കാട്ടിൽ നിന്ന് പറിച്ച വിഷകൂൺ കഴിച്ചതിനെ തുടർന്ന് മോഹനൻകാണിയുടെ കുടുംബത്തിലെ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത് തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായ ടോണി, ലിനു എന്നിവർ ഒന്നും മൂന്നും പ്രതികളാണ്. രണ്ടാം പ്രതിയ്ക്കായുള്ള അന്വേഷണം നെയ്യാർ ഡാം പൊലീസ് ഊർജിതമാക്കി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി