കലോത്സവത്തിനിടെ വിദ്യാർഥിസംഘർഷം. താക്കോൽകൊണ്ട് കുത്തേറ്റ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്



മുക്കം : മുക്കം ഉപജില്ലാ കലോത്സവ ത്തിൽ വിജയികളായ വിദ്യാർ ഥികളെ ആതിഥേയരായ സ്കൂളി ലെ വിദ്യാർഥികൾ മർദിച്ചതാ യി പരാതി. കലോത്സവത്തി ലെ ഓവറോൾ ചാമ്പ്യന്മാരായ നീലേശ്വരം ഗവ. ഹയർ സെ ക്കൻഡറി സ്കൂളിലെയും രണ്ടാം സ്ഥാനക്കാരായ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ യും വിദ്യാർഥികളെ ആതിഥേ യരായ മണാശ്ശേരി എംകെഎ ച്ച് എംഎംഒ ഹയർസെക്കൻഡ റി സ്കൂളിലെ വിദ്യാർഥികൾ മർദി ച്ചതായാണ് പരാതി. പരിക്കേറ്റ രണ്ടു വിദ്യാർഥി കളെ മണാശ്ശേരിയിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേന്ദമംഗലൂർ സ്കൂളിലെ പ്ല സു‌ കൊമേഴ്സ് വിദ്യാർഥി യും നെല്ലിക്കാപ്പറമ്പ് സ്വദേശി യുമായ അമൻ ഹനീഫ് (18), നീ ലേശ്വരം സ്കൂളിലെ പ്ലസ്‌ടു ഹ്യൂ മാനിറ്റീസ് വിദ്യാർഥിയും തേ ക്കുംകുറ്റി സ്വദേശിയുമായ മുഹ മ്മദ് ഷിബിൽ ഷാജഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും താക്കോൽകൊ ണ്ട് തലയ്ക്കും പുറത്തും ഗുരുത രമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ എംഎഎംഒ കോളേജ് കവാടത്തിന് സമീപ ത്തായിരുന്നു സംഭവം.

സമ്മാനദാനച്ചടങ്ങിനുശേ ഷം നീലേശ്വരം സ്കൂളിലെ വി ദ്യാർഥികളും ചേന്ദമംഗലൂർ സ്കൂ ളിലെ വിദ്യാർഥികളും ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. നീലേശ്വരം സ്കൂളുകാർ മണാശ്ശേ രി ഭാഗത്തേക്കും ചേന്ദമംഗലൂർ സ്കൂളുകാർ ചേന്ദമംഗലൂർ ഭാഗത്തേക്കുമാണ് പ്രകടനം നട ത്തിയത്. ചേന്ദമംഗലൂരിൻ്റെ ആഹ്ലാദപ്രകടനത്തിനിടയിലേ ക്ക് ഓടിക്കയറി മണാശ്ശേരി സ്‌കൂ ളിലെ വിദ്യാർഥികൾ മർദിച്ചതാ യാണ് പറയുന്നത്. പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് വിദ്യാർഥിക ളെ ഇവിടെനിന്ന് പിരിച്ചുവിട്ടത്.

ഇവിടെനിന്ന് മണാശ്ശേരി ഭാഗത്തേക്കുപോയ വിദ്യാർഥി കൾ, അവിടെ ആഹ്‌ളാദപ്രകടനം നടത്തിയ നീലേശ്വരം സ്കൂ ളിലെ വിദ്യാർഥികളെയും മർദിച്ചു. രണ്ടിടങ്ങളിലും അധ്യാപക രുടെ മുന്നിൽവെച്ചാണ് വിദ്യാർ ഥികളെ താക്കോൽ ഉപയോഗി ച്ച് കുത്തിപ്പരിക്കേൽപ്പിച്ചതെ ന്നും പറയുന്നു.

കലോത്സവത്തിനിടെ കഴി ഞ്ഞദിവസം ഈ വിദ്യാലയങ്ങ ളിലെ വിദ്യാർഥികൾ തമ്മിൽ നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിന്റെ ബാക്കിയാണ് തിങ്കളാഴ്ച യുണ്ടായതെന്നാണ് സൂചന.

കലോത്സവദിവസം സംഘർഷ മുണ്ടാകുമെന്ന് പ്രിൻസിപ്പൽമാ രുടെ യോഗത്തിൽ ചില അധ്യാ പകർ സൂചിപ്പിച്ചിരുന്നു. തു ടർന്ന്, സമ്മാനവിതരണമുൾ പ്പെടെ നേരത്തേയാക്കുകയും ചെയ്തു. സംഭവത്തിൽ നിയമ പരമായി മുന്നോട്ടുപോകുമെ ന്ന് നീലേശ്വരം സ്കൂൾ പ്രിൻസി പ്പൽ ഹസീല പറഞ്ഞു.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി