മെംബറെത്തേടി രാപകലില്ലാതെ പൊലീസ്; ഗത്യന്തരമില്ലാതെ ബോർഡ് വച്ച് മക്കൾ
താമരശ്ശേരി : "പോലീസിന്റെ ശ്രദ്ധയ്ക്ക്, അയൽവാസികളെ ബുദ്ധി മുട്ടിക്കരുത്. ഇതാണ് മെമ്പറുടെ വീട്. വലതുവശം ആദ്യവീട്." താമ രശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കുടു ക്കിലുമ്മാരം വാർഡിലെ അമ്പലമു ക്ക് വടക്കേപ്പറമ്പിലേക്കു ചെന്നാൽ റോഡരികിൽ ചുവന്ന മഷിയിൽ ഇങ്ങനെ രേഖപ്പെടുത്തിയ രണ്ട് അറിയിപ്പ് ബോർഡുകൾ കാണാം. റോഡിന് ഇടതുവശത്തേക്കു കയ റിച്ചെന്നാൽ വലതുവശത്ത് ആദ്യം കാണുന്ന തെങ്ങിനു മുകളിലുമു ണ്ട് ഒരു ബോർഡ്. 'ഇതാണ് വീട്' എന്നാണ് അതിലെ ഉള്ളടക്കം.
ഫ്രഷ്കട്ട് സമരത്തിനിടെയു ണ്ടായ സംഘർഷത്തിന്റെ പശ്ചാ ത്തലത്തിൽ പോലീസ് പരിശോധ നയെത്തുടർന്ന് ഒളിവിൽപ്പോവേ ണ്ടിവന്ന താമരശ്ശേരി ഗ്രാമപ്പഞ്ചാ യത്തിലെ കുടുക്കിലുമ്മാരത്തെ വാർഡ് മെമ്പർ സംഷിദാ ഷാഫി യുടെ വീട്ടിലേക്കുള്ള വഴി വ്യക്തമാ ക്കിക്കൊണ്ട് അവരുടെ മക്കളായ ഫാത്തിമ ഷിഫയും മുഹമ്മദ് ഷാ സിലുമാണ് ബോർഡുകൾ സ്ഥാ പിച്ചത്. മാതാപിതാക്കളെ തേടി യുള്ള പരിശോധനയുടെ പേരിൽ അയൽക്കാരുടെ വീടുകളിൽ പക ലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പോലീസ് വാതിലിൽ മുട്ടിയും കോളിങ് ബെൽ അടിച്ചും ബുദ്ധിമുട്ടിക്കുന്നത് പതിവായതോടെയാണ്
ഈ ബോർഡ് വെക്കേണ്ടിവന്നതെ ന്ന് ഫാത്തിമ ഷിഫ പറയുന്നു. ഫ്രഷ്കട്ടിലേക്കുള്ള റോഡ് ഉപരോധിച്ചെന്ന കേസിലും താമരശ്ശേ രി ഇൻസ്പെക്ടർ എ. സായൂജ് കുമാ റിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പി ച്ചെന്ന കേസിലും സംഷിദാ ഷാഫി രണ്ടാംപ്രതിയാണ്. “സംഘർഷ മുണ്ടായ അന്ന് രാവിലെ ഏഴുമ ണിക്ക് വീട്ടിൽനിന്നിറങ്ങിയതാണ് എന്റെ മോള്. സംഘർഷത്തിനിടെ പരിക്കേറ്റ് താലൂക്കാശുപത്രിയിൽ കാണിച്ച് പിന്നെ മെഡിക്കൽ കോ ളേജിലേക്ക് രാവിലെ ഇട്ട വേഷ ത്തിൽ പോയതാണ് ഓള്. പിന്നെ കണ്ടിട്ടില്ല. ഓള് ഇതുവരെ ആർക്കു മൊരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാ വരെയും സഹായിച്ചിട്ടേയുള്ളൂ." -പറയുന്നതിനിടെ പലപ്പോഴും ഉമ്മ സുഹറയ്ക്ക് വിതുമ്പലടക്കാനായില്ല. സംഭവം നടന്ന അന്ന് രാത്രി ഏഴുമണിക്കുശേഷം വീട്ടിൽനിന്നിറങ്ങി പ്പോയതാണ് മുഹമ്മദ് ഷാഫി. ഇരു വരും പിന്നെ വീട്ടിലേക്കെത്തിയിട്ടില്ല
“സംഭവത്തിന്റെ രണ്ടാംദിവസം മുതൽ വീട്ടിലേക്കു വരാൻ തുടങ്ങി യതാണ് പോലീസുകാർ. പത്തോ ളം തവണയാണ് രാവിലെയും രാ ത്രിയുമായി വന്നത്. രാത്രി വന്നതെ ല്ലാം പന്ത്രണ്ടുമണിക്കുശേഷമാണ്. രാത്രി വന്ന് വാതിലിലും ജനലിലും മുട്ടും. അകത്തേക്ക് ടോർച്ച് അടി ച്ചുനോക്കും. കോളിങ് ബെൽ തു ടർച്ചയായി അടിച്ച് ശല്യപ്പെടുത്തി ക്കൊണ്ടേയിരിക്കും. പെണ്ണുങ്ങളും കുട്ടികളും മാത്രമാണ് ഇവിടെ താ മസിക്കുന്നതെന്നതിനാൽ രാത്രി ഇതുവരെ ഞങ്ങൾ വാതിൽ തുറന്നുകൊടുത്തിട്ടില്ല. പകൽ വന്ന പോലീസുകാരോട് കാര്യം പറഞ്ഞി ട്ടുണ്ട്. അനിയൻ ആകെ രണ്ടുദിവ സമാണ് സ്കൂളിൽ പോയത്.
ഊടുവഴികളിലൂടെയും പിന്നാ മ്പുറത്തുകൂടിയുമൊക്കെ നടന്ന് അടുത്ത വീട്ടുകാരെയെല്ലാം രാത്രി വിളിച്ചെഴുന്നേൽപ്പിച്ച് പോലീസു കാർ മെമ്പറുടെ വീട് തേടും. വ്യാ ഴാഴ്ച വൈകീട്ടും പോലീസുകാർ വന്ന് അപ്പുറത്തെയും ഇപ്പുറത്തെ യും വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ത് കണ്ടതോടെയാണ് അന്ന് രാത്രി ബോർഡ് വെച്ചത്. ഇന്ന് ഉച്ചയ്ക്കും വന്നും പോലീസുകാർ." -ഫാത്തിമ ഷിഫയുടെ വാക്കുകളിൽ അമർഷ വും നിസ്സഹായതയും ഒരുപോലെ നിറഞ്ഞുനിന്നു.


Comments
Post a Comment