ചക്കിട്ടപാറയിലെ ബയോളജിക്കൽ പാർക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ചക്കിട്ടപാറ : പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ യുടെയും മുതിർന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേർന്നു. നവംബർ 1 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറിൽ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാൻ തീരുമാനിച്ചു.
തുടർന്ന്, നിർദ്ദിഷ്ട അനിമൽ ഹോസ്പൈസ് സെന്ററിനെക്കുറിച്ചുള്ള ചർച്ച നടക്കും, അതിൽ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബർ 3-ന് 10:30-ന് വർക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിർദ്ദേശിച്ചു.
ബയോളജിക്കൽ പാർക്കിന്റെ ഓഫീസ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനോട് ചേർന്ന് നവംബർ 4 ന് 11:30 ന് ഉദ്ഘാടനം ചെയ്യും. പാർക്കിന്റെ ആദ്യ ഘട്ടം 13.94 കോടി രൂപ ചെലവിൽ പൂർത്തിയാകുമെന്ന് നോഡൽ ഓഫീസർ സുനിൽ കുമാർ പറഞ്ഞു.

Comments
Post a Comment