ചരിത്രം ആവർത്തിച്ച് അൽക്ക ഷിനോജ് തുടർച്ചായി രണ്ടാം വർഷവും വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി

  .


കൂരാച്ചുണ്ട് : മലയോര നാട്ടിലെ തുടർച്ചയായി രണ്ടാം വർഷവും വ്യക്തിഗത ചാമ്പ്യൻ പട്ടം എത്തിച്ച് കൂരാച്ചുണ്ടുകാരി അൽക്ക ഷിനോജ്. സംസ്ഥാന സ്കൂ‌ൾ ഒളിംപിക്സിൽ രണ്ടു ഇനങ്ങളിൽ സ്വർണ്ണവും ഓരോ വെള്ളിയും വെങ്കലവും ഉൾപെടെ മെഡലുകളിലൂടെ 13 പോയിൻറ് കരസ്ഥമാക്കിയാണ് വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് നേടി ഈ മിടുക്കി മലയോര നാടിൻ്റെ അഭിമാന താരമായത്.

കുളത്തുവയൽ ജോർജിയൻ അക്കാദമി പരിശീലകർ കെ. എം. പീറ്റർ, വിജയൻ , കുളത്തുവയൽ സ്‌കൂൾ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക സംസ്ഥാന കായിക മേളക്ക് തയ്യാറെടുത്തത്.

കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും അൽക്ക സ്വന്തമാക്കിയിരുന്നു. 

കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക കൂരാച്ചുണ്ട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്. സഹോദരൻ അഞ്ചൽ ഷിനോജ് ഉപജില്ലാ കായിക മേളയിൽ ഡിസ്കസ് ത്രോ യിൽ ഗോൾഡ് മെഡൽ നേടിയിരുന്നു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി