കാട്ടുപന്നി ശല്യത്താൽ പൊറുതി മുട്ടി ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോരങ്ങൾ ; പൊറുതിമുട്ടി കർഷകർ വെടിവയ്ക്കാൻ ആര് ഉത്തരവിടും?..



ചക്കിട്ടപാറ/ കൂരാച്ചുണ്ട്: കാട്ടുപന്നികളുടെ ശല്യംമൂലം ചക്കിട്ടപാറ/ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വിവിധ  മേഖലകളിൽ കർഷകർ പൊറുതി മുട്ടുന്നു. കപ്പ, ചേന, ചേമ്പ്, വാഴ കൃഷികളെല്ലാം കാട്ടുപന്നികൾ കുത്തി നശിപ്പിക്കുകയാണ്. അറിയാവുന്ന നാടൻ പ്രതിരോധ മാർഗങ്ങളൊന്നും ഫലം കാണുന്നില്ല. ഓരോ ദിനവും പുലരുമ്പോൾ കൃഷിയിടങ്ങളിൽ ഹൃദ യഭേദക കാഴ്ച‌കളാണ് കർഷക ർ കാണുന്നത്. വിവിധ വന്യമൃഗങ്ങൾ കൃഷിയിടത്തിലെത്തുന്നുണ്ടെങ്കിലും കാട്ടുപന്നികളുടെ ഉപദ്രവമാണ് വലയ്ക്കുന്നതെന്ന് അണ്ണക്കുട്ടൻ ചാലിലെ പ്രമുഖ കർഷകൻ കുനന്തടത്തിൽ ബാ ബുവും മറുമണ്ണിലെ വനിതാ ക ർഷകയും പറയുന്നു.


സർക്കാർ കൃഷിയെയും കർ ഷകരെയും പ്രോത്സാഹിപ്പിക്കു ന്നതായി ഭാവിക്കുന്നുണ്ടെങ്കി - ലും വന്യമൃഗ ശല്യത്തിനറുതിവരുത്താൻ ശാശ്വത നടപടി സ്വീകരിക്കുന്നില്ല. മറ്റു പഞ്ചായത്ത് മേഖലകളിൽ കൃഷി നശിപ്പിക്കു ന്ന കാട്ടുപന്നികളെ പ്രസിഡൻ് മാരുടെ ഉത്തരവിൻ്റെ അടിസ്ഥാ  നത്തിൽ ഉന്മൂലനം ചെയ്യുന്നുണ്ട്. 1 ചക്കിട്ടപാറ പഞ്ചായത്തിൽ ഈ അധികാരം 2025 ഫെബ്രുവരി 21 ന് പ്രസിഡന്റിൽ നിന്നു മാറ്റി സെ ക്രട്ടറിക്ക് നൽകിയിരിക്കുകയാ ണ്. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുമെന്ന തീരുമാനം ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഐക്യ കണ്ഠേന പാസാക്കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാ യാണ് വനംവകുപ്പിൻ്റെ നിർദേ ശാനുസരണം സർക്കാർ എട്ട് മാ സം മുമ്പ് ഈ ഉത്തരവിറക്കിയത്


കാട്ടുപന്നികൾ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീ ഷണി ഉയർത്തുന്ന സംഭവങ്ങൾ പഞ്ചായത്ത് മേഖലയിൽ പല തവണ ആവർത്തിക്കപ്പെട്ടിട്ടും സം സ്ഥാനത്ത് ഈ അധികാരം കൈ യ്യിലുള്ള ചക്കിട്ടപാറ പഞ്ചായ ത്ത് സെക്രട്ടറി ഒന്നും ചെയ്യുന്നി ല്ല. സർക്കാർ നൽകിയ അധികാ രം പ്രയോഗിക്കാൻ അദ്ദേഹം ത യാറാവുന്നില്ല. വിദഗ്‌ധരായ എം പാനൽ ഷൂട്ടേഴ്‌സ് ചക്കിട്ടപാറയി ലുണ്ട്. രേഖാമൂലം ഉത്തരവ് ലഭി ച്ചാൽ അവർ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തയാറാണ്. മ നുഷ്യ-വന്യജീവി സംഘർഷ ല ഘൂകരണ തീവ്രയജ്ഞ പരിപാ ടിയുടെ ഭാഗമായി പഞ്ചായത്തി ലെ അഞ്ഞൂറോളം കർഷകർ വ ന്യമൃഗ ശല്യത്തിനറുതി വരുത്ത ണമെന്നാവശ്യപ്പെട്ട് വനംവകു പ്പിന് അപേക്ഷ നൽകിയിരുന്നു. ഏറ്റവും കൂടുതൽ പരാതി എ ത്തിയത് കാട്ടുപന്നി ആക്രമണ ത്തെ അടിസ്ഥാനമാക്കിയാണ്.

അപേക്ഷകളിൻമേൽ വനംവകു പ്പ് കർഷകർക്ക് മറുപടി നൽകി കഴിഞ്ഞു. കാട്ടുപന്നി കൃഷി ന ശിപ്പിക്കുന്നത് സംബന്ധിച്ച് നട പടി സ്വീകരിക്കുന്നതിന് ചക്കിട്ട പാറ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടു ണ്ട്. പക്ഷെ നടപടി ഉണ്ടാകുന്നില്ല. ഇന്നലെ നടന്ന ചക്കിട്ടപാറ പ ഞ്ചായത്ത് കാർഷിക വികസന സമിതി യോഗത്തിൽ ഈ വിഷ യം ഒരു അംഗം ഉന്നയിച്ചിരുന്നു. കൃഷി നശിപ്പിക്കുന്ന വന്യമൃഗ ങ്ങളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം പ്രസിഡന്റിന് തിരി ച്ചുനൽകണമെന്നാണ് ആവശ്യമുയർത്തിയത്.

ദിവസങ്ങൾക്കകം ത്രിതല പ ഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്ര ഖ്യാപിക്കും. ഇതോടെ ഷൂട്ടേ ഴ്സിന്റെ തോക്കുകൾ പോലീസി നു കൈമാറേണ്ടി വരും. ഇങ്ങ നെ വന്നാൽ കാട്ടുപന്നികൾ ചക്കിട്ടപാറ/ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ കൃഷി യിടങ്ങളെ കൂടുതൽ കീഴടക്കി ശേഷിക്കുന്ന ഇടവിള കൃഷികൾ കൂടി നശിപ്പിക്കും. തെരഞ്ഞെടു പ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കൃഷി നശിപ്പിക്കുന്ന ചക്കിട്ടപാറ/ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ അധികാരമു ള്ളവർ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നാണ് ഉ യരുന്ന ശക്തമായ കർഷക ആ വശ്യം.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി