കാലിൽ ചുറ്റിയ പെരുമ്പാമ്പിനെ ചാക്കിൽകെട്ടി വനംവകുപ്പിനെ ഏൽപ്പിച്ച് യുവാവ്
കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്ത് നിന്ന് ഫോണിൽ സംസ രിച്ചുനിൽക്കേ യുവാവിൻ്റെ കാലിൽ ചുറ്റി പ്പിടിച്ച് പെരുമ്പാമ്പ് മ നസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പി നെ കുടഞ്ഞുമാറ്റി പി ടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഇഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതി യകണ്ടത്തെ മണികണ്ഠൻ താ രമായി.
സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഒ ഫീസിലെത്തിച്ചിട്ടും വണ്ടിക്കു ലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠൻ ചില്ലറ പരിഭവം ണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം. ഞായറാഴ്ച രാത്രി 10ന് ഓടെ മാവുങ്കാൽ കുശവൻ കുന്നിൽ സംസ്ഥാന പാതയോരത്തായി രുന്നു സംഭവം.
ഒരാളിനേക്കാൾ നീളവും 20 കിലോ യോളം തൂക്കവുമു ള്ളതായിരുന്നു പെരുമ്പാമ്പ് കു ടഞ്ഞുകളഞ്ഞിട്ടും പാമ്പ് ആധി കമൊന്നും അനങ്ങാതെ പാത യോരത്തു കിടക്കുകയായിരു ന്നു. വയർ വീർത്ത നിലയിലു ആയിരുന്നു. അവിടെത്തന്നെ ഉ പേക്ഷിച്ചുപോയാൽ സംസ്ഥാ നപാതയിൽ വണ്ടിയിടിച്ചു ചാകാനിടയുണ്ടെന്നു തോന്നിയതാണ് മണികണ്ഠൻ
പാമ്പിനെ ചക്കിലാക്കിയത്. നേരം പുലർന്ന ശേഷം വനം വകുപ്പിന് കൈമാറാമെന്നു കരുതി ചാക്കുകെട്ട് സ്വന്തം വീട്ടിലെത്തിച്ച്സൂക്ഷിച്ചു. വായു കടക്കാവും ഉണ്ടാക്കിയിരുന്നു. പുലർച്ചെമുന്നോടെ എഴുന്നേറ്റു നോക്കിയപ്പോൾ ചാക്കിനുള്ളിൽ പാമ്പിനെ കണ്ടില്ല. ഇതോടെ പ രിഭ്രാന്തിയായി. പാമ്പിനെ എടു ത്ത് വീട്ടിലെത്തിച്ചത് അബദ്ധ മായോ എന്ന ചിന്തയായി.
സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വീണ്ടും തെരഞ്ഞപ്പോൾ മുറിയുടെ ചുവരിയിലെ എയർ ഹോളിൽ പതുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടത്തി. മുറിക്കുള്ളിലെ കേബിൾ വഴിയാകാം എയർ ഹോളിലേയ്ക്ക് കയറിയതെന്ന് കരുതുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ചക്കിലാക്കിയാണ് രാവിലെ വനംവകുപ്പ് ഓഫീസിലെത്തിയത്.

Comments
Post a Comment