മൂന്നാം മെഡൽ ഓടിയെടുത്ത് കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജ്

 


കൂരാച്ചുണ്ട് : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി.


നേരത്തെ 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും അൽക്ക നേടിയിരുന്നു

 ഈ കായിക മേളയിൽ ഇതുവരെ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് 13 പോയിൻറ് കരസ്ഥമാക്കി

200 മീറ്റർ ഓട്ടത്തിൽ നേരിയ വ്യത്യാസത്തിലാണ് അൽക്ക രണ്ടാംസ്ഥാനത്ത് ആയി പോയത്. 100 മീറ്റർ ഓട്ടത്തിലെ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയ ദേവപ്രിയ അടക്കമുള്ളവരെ പിന്തള്ളിയാണ് അൽക്ക 200 മീറ്റർ ഓട്ടത്തിൽ രണ്ടാമത് എത്തിയെന്നതിനാൽ അൽക്കയുടെ ഈ നേട്ടത്തിനു പത്തരമാറ്റ് തിളക്കം.

ഈ കായിക മേളയിൽ നിന്ന് മൂന്നാം മെഡൽ ആണ് അൽക്ക ഇന്ന് നേടിയത് 

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി