3229 ചതുരശ്രഅടി വരെ വിസ്‌തീർണമുള്ള ഇരുനില വീടുകൾക്ക് ഇളവ്; ഉടൻ പെർമിറ്റിന് ഉയരം പ്രശ്‌നമല്ല

 


കെട്ടിടനിർമാണ ചട്ടങ്ങളിൽ നിർണായക ഭേദഗതികൾ വാണിജ്യ, വ്യവസായ കെട്ടിടങ്ങൾക്കും ഇളവുകൾ


കോഴിക്കോട് :  ഉയരം പരിഗ ണിക്കാതെ, 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്രഅടി) വരെ വി സ്തീർണമുള്ള ഇരുനില വീടു കൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽ കാൻ തീരുമാനം. ഇതടക്കം കെട്ടി ടനിർമാണ ചട്ടങ്ങളിൽ ഒട്ടേറെ നിർണായക ഭേദഗതികൾ തയാ റായി. നിയമവകുപ്പിന്റെ പരിശോ ധന കൂടി പൂർത്തിയായാൽ വി ജ്ഞാപനമാകും.

നിലവിൽ 7 വരെ മീറ്റർ ഉയരമു ള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കു ന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യിരിക്കുന്നത്

വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർ ധിപ്പിക്കും. നിലവിൽ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി 2690.98 ചതുരശ്രഅടി) ഉയർത്തും. ഇതോടെ ചെറുകിട, ഇടത്തരം വാ ണിജ്യ കെട്ടിടങ്ങളുടെ നിർമാണ ങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും.

വ്യവസായ കെട്ടിടങ്ങളുടെ നിർ മാണത്തിനും ഇളവുകൾ ബാധക മാക്കിയിട്ടുണ്ട്. ജി ഒന്ന് കാറ്റഗറി യിൽ 200 ചതുരശ്രമീറ്റർ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതി യുള്ളതും മലിനീകരണ നിയ ന്ത്രണ ബോർഡിൻ്റെ വൈറ്റ്, ഗ്രീൻ കാറ്റഗറികളിലുള്ളതുമായ മുഴുവൻ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കാനാണ് തീരുമാനം. 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി