തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെടാൻ താഴ്ചയിലേക്കുചാടിയ യുവാവിന് പരിക്ക്


തൊട്ടിൽപ്പാലം:  കാട്ടാനയുടെമുന്നിലകപ്പെട്ട യുവാവ് തലനാ രിഴയ്ക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ റോഡിൽനിന്ന് താഴ്ചയിലേക്കു ചാടിയ യുവാവ് പരിക്കേറ്റ് ചി കിത്സയിലാണ്. പൂതമ്പാറ ചൂര ണിയിലെ നരിവേലിൽ ഷിബു വാണ് കാട്ടാനയിൽനിന്ന് രക്ഷ പ്പെട്ടത്. കഴിഞ്ഞദിവസം വെ ളുപ്പിന്ന് ആറേകാലോടെയാണ് സംഭവം.

വീട്ടിൽനിന്ന് വയനാട്ടിൽ ജോലിക്കുപോകാനിറങ്ങിയതാ യിരുന്നു ഷിബു. നടക്കുന്നതി നിടയിൽ കാട്ടാനയുടെ മുൻപി ലകപ്പെടുകയായിരുന്നു. ചിന്നം വിളിച്ചെത്തിയ ആനയിൽനിന്ന് രക്ഷപ്പെടാൻ റോഡിലെ സുര ക്ഷാ കൽക്കെട്ടിൽനിന്ന് ഷിബു താഴ്ചയിലേക്കുചാടുകയായിരുന്നു. 40 മീറ്ററോളം താഴ്ചയിലേ ക്കുപതിച്ച് കൈകാലുകൾക്ക് സാരമായ പരിക്കേറ്റ യുവാവ് കുറ്റ്യാടി ഗവ. താലൂക്ക് ആശു പത്രിയിൽ ചികിത്സതേടി. ഒരാ ഴ്ച മുൻപും ഈഭാഗത്ത് കാട്ടാന യിറങ്ങിയിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതി കൾ അന്ന് തലനാരിഴയ്ക്ക് രക്ഷ പ്പെടുകയായിരുന്നു. വിവരമറി ഞ്ഞ് കുറ്റ്യാടിയിൽനിന്ന് വനപാ ലകരും ആആർടി സംഘവുമെ ത്തി ആനയെ കാട്ടിലേക്കുതു രത്തി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി