കൂരാച്ചുണ്ടിൽ സമരം തുടരുന്നു; റവന്യു അധികൃതരുമായി നടത്തിയ ചർച്ച പരാജയം

 



കൂരാച്ചുണ്ട്:   കൈവശ ഭൂമിയു ടെ റവന്യു രേഖ നിഷേധിച്ചതി നെതിരെ കർഷക നേതാക്കളായ കുര്യൻ ചെമ്പനാനി, ബേബി കാ നാട്ട് എന്നിവർ നടത്തുന്ന നിരാ ഹാര സമരം നാലാം ദിവസത്തേ ക്ക് കടന്നു.

ഇന്നലെ കൊയിലാണ്ടി തഹ സിൽദാർ ഉൾപ്പെടെ സമരക്കാരും നേതാക്കളുമായി നടത്തിയ ചർ ച്ച പരാജയപ്പെട്ടു. കലക്ടർ വിളി ച്ച യോഗത്തിന്റെ തീരുമാന പ്രകാരം ഇന്നലെ പഞ്ചായത്ത് ഓഫിസിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്‌ഥർ രേഖകൾ പരി ശോധിച്ചു.



രണ്ട് വകുപ്പുകളും കർഷക നേതാക്കളുടെ ഭൂമി സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി. വനം വകു പ്പ് ഭൂമി പരിശോധിച്ചതിൽ കർഷ കരുടെ ഭൂമി വനഭൂമി ആണെന്ന് റിപ്പോർട്ട് നൽകി. റവന്യു വകുപ്പ് രേഖകൾ കൃത്യമാണെന്നും 1977ന് മുൻപുള്ള രേഖയുണ്ട ന്നും റിപ്പോർട്ട് തയാറാക്കി.

ഇത് കലക്ടർക്ക് സമർപ്പിച്ചതി നെ തുടർന്ന് റവന്യു രേഖകൾ അനുവദിക്കാമെന്നും റവന്യു അധികൃതർ അറിയിച്ചു.

കൊയിലാണ്ടി തഹസിൽദാർ റവന്യു രേഖ അനുവദിക്കാമെന്ന് സമര സ്‌ഥലത്ത് വന്ന് അറിയി ച്ചെങ്കിലും രേഖ ലഭിക്കാതെ സമ രം അവസാനിപ്പിക്കില്ലെന്നു സത്യഗ്രഹികൾ അറിയിച്ചതോടെ സമരം തുടരുകയാണ്. സമരക്കാ രുടെ ആരോഗ്യ സ്ഥിതി വഷളാ യിട്ടുണ്ട്.

ഫാ.സുബിൻ, എകെസിസി രൂ പത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, കിഫ പ്രസിഡൻ്റ് അലക്സ് ഒഴുകയിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജന റൽ സെക്രട്ടറി ബോസ് ജേക്ക ബ്, സുമിൻ നെടുങ്ങാടൻ, സണ്ണി പാരഡൈസ്, സണ്ണി കോട്ടയിൽ, ബെന്നി ഇടത്തിൽ, ജോസ് വെളി യത്ത് എന്നിവർ പ്രസംഗിച്ചു





Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി