കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു
കൂരാച്ചുണ്ട്: നികുതി സ്വീകരിക്കാത്തതിനെതിരെയും തണ്ടപ്പേർ സർട്ടിഫിക്കറ്റു നല്കാത്തതിനെതിരെയും കർഷക കുടുംബാംഗങ്ങളായ കുര്യൻ ചെമ്പനാനിയും ബേബി കാനാട്ടും നടത്തിവന്ന അഞ്ചാം ദിവസത്തേക്ക് നീണ്ട നിരാഹാര സമരം രാത്രി വൈകിയ വേളയിൽ സമരക്കാർക്ക് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു. ഇന്ന് രാവിലെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഒരുമാസത്തിനകം പരാതിയിന്മേൽ തീർപ്പു കല്പിക്കുവാൻ നടപടി ഉണ്ടാവുമെന്ന ഉറപ്പിന്മേലാണ് ഉപവാസം അവസാനിപ്പിച്ചത്.
സണ്ണി പാരഡൈസ്, അരുൺ ജോസ്, കുര്യൻ ചെമ്പനാനിയുടെ മക്കളായ ഷിജുവും,ഷിനുവും സംബന്ധിച്ച്. ഒക്ടോബർ 9 നു എം എൽ എ ഉൾപ്പെടെയുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിക്കാമെന്നും, 30 ആം തിയ്യതിക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വാർഡ് മെമ്പറുടെയും സാന്നിദ്ധ്യത്തിൽ കളക്ടർ കുര്യൻ ചെമ്പനാനിയുടെ മക്കൾക്ക് ഉറപ്പ് നൽകി.

Comments
Post a Comment