സർക്കാരും ഉദ്ദ്യോഗസ്ഥരും ചേർന്നുള്ള ഒളിച്ചു കളി അവസാനിപ്പിക്കണം" - പി വി അൻവർ.
കൂരാച്ചുണ്ട്: അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന നിരാഹാരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പി വി അൻവർ. കർഷക നേതാക്കളായ കുര്യൻ ചെമ്പനാനിയും ബേബി കാനാട്ടും ചേർന്ന് നടത്തി വരുന്ന നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസവും പിന്നിട്ടിരിക്കയാണ്. ഇന്നലെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ബേബി കാനാട്ടിനെ അറസ്റ് ചെയ്ത് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മലയോര കർഷകർക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ഓൺലൈൻ ഭൂനികുതി നിഷേധത്തിനെതിരെയാണ് കൂരാച്ചുണ്ട് വില്ലേജിനു മുൻപിൽ കർഷക നേതാക്കൾ നിരാഹാര സമരം നടത്തി വരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ ദുരിതമനുഭവിക്കുന്ന ഘട്ടത്തിലാണ് കൈവശം വെച്ചു അനുഭവിക്കുന്ന ഭൂമിക്ക് നികുതി സ്വീകരിക്കാതെ കർഷകരെ സർക്കാർ അപമാനിക്കുന്നത്. വരും തലമുറയ്ക്ക് കൈമാറേണ്ടുന്ന സ്വത്ത് വഹകൾ അന്യാധീനപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും പി വി അൻവർ ആരോപിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, മറ്റ് യു ഡി എഫ് നേതാക്കൾ, കർഷക സംഘടനാ നേതാക്കൾ ചേർന്ന് അൻവറിനെ സ്വീകരിച്ചു.

Comments
Post a Comment