പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്; കരട് അലൈൻമെന്റ് തയാറാക്കും; യോഗം നാളെ: മന്ത്രി റിയാസ്

 


സംയുക്‌ത സർവേ റിപ്പോർട്ട് പ്രതികൂലമായാൽ തള്ളുമെന്നും കേന്ദ്രാനുമതി നേടാൻ പുതിയ ശുപാർശ നൽകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ

ചക്കിട്ടപാറ:  പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ കരട് അലൈൻമെന്റ് തയാറാക്കുന്നതി നെക്കുറിച്ചു തീരുമാനിക്കാൻ പ്രത്യേക യോഗം നാളെ ചേരുമെ ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാ സ്. റോഡ് നിർമാണത്തിനു മാ ത്രമായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാപ്പാത യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ മലയാള മനോരമ നട ക്കാവ് ഓഫിസിൽ നടന്ന പുതിയ പാത, പുതിയ സ്വപ്നം സെമിനാ റിലാണു വയനാട്ടിലേക്കും തിരിച്ചും പുതിയ വഴിതുറക്കുമെന്ന പ്രതീക്ഷ നൽകി മന്ത്രിയുടെ പ്രഖ്യാപനം.

പാതയ്ക്കായി സംയുക്‌ത സർ വേ നടത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രതികുലമാകില്ലെന്നും അങ്ങനെ വന്നാൽ അതു തള്ളു കതന്നെ ചെയ്യുമെന്നും മന്ത്രി എ. കെ.ശശീന്ദ്രൻ ഉറപ്പുനൽകി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാ ലയത്തിന്റെയും അവിടെയുള്ള പ്രമാണിമാരായ ഉദ്യോഗസ്ഥരു ടെയും പല നിലപാടുകളും കേര ളത്തെ പ്രതികൂലമായി ബാധി ക്കുന്നു. ഇതു മറികടക്കാനാകു ന്ന വിധത്തിൽ പുതിയ ശുപാർശ തയാറാക്കുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാക്യഷ്ണൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട്, വയനാട് ജില്ലക ളിലെ റോഡ് കർമസമിതി അംഗ ങ്ങൾ, ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, പൂഴി ത്തോട്-പടിഞ്ഞാറത്തറ റോഡ് ജനകീയ കർമസമിതി, പുഴി ത്തോട്-പടിഞ്ഞാറത്തറ റോഡ് ആക്‌ഷൻ കമ്മിറ്റി, ബദൽ റോഡ് വികസനസമിതി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടു ത്തു. കോഴിക്കോട്, വയനാട് ജി ല്ലകളിൽ നടത്തിയ ക്യാംപെയ്ൻ വഴി മനോരമ ശേഖരിച്ച ഒപ്പുകൾ നിവേദനത്തിനൊപ്പം മന്ത്രിമാർ ഏറ്റുവാങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു