കനത്ത മഴയിൽ പെരുവണ്ണാമൂഴിയിൽ വീട് തകർന്നു

 



പെരുവണ്ണാമൂഴി: ഇന്നലത്തെ പെയ്ത കനത്ത മഴയിൽ പെരുവണ്ണാമൂഴിയിൽ വീട് തകർന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പെരുവണ്ണാമൂഴി പൊന്മലപ്പാറ വാഞ്ചു കോളനിയിലെ കണ്ണങ്കോട്ട് പറമ്പത്ത് പുഷ്പയുടെ വീടാണ് തകർന്നത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഈസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനിടയിൽ വീട് തകർന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി