ചക്കിട്ടപ്പാറ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ എൽഇഡി ബൾബ് നിർമ്മാണ തൊഴിൽ പരിശീലനം ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കൾക്ക് എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശശി,വാർഡ് മെമ്പർ ലൈസ് ജോർജ്, ബിന്ദു സജി എന്നിവർ സംസാരിച്ചു
ട്രെയിനിങ് നൽകുന്നത് എംടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രി ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉടമ ജോൺസൺ എം എ യുടെ നേതൃത്വത്തിൽ ഉഷ ജോൺസൺ,ജഷൂൺ എം എന്നിവരാണ്

Comments
Post a Comment