ആ റോഡ് വന്നെങ്കിൽ ഞങ്ങൾക്ക് മണ്ണുവിട്ട് പോകേണ്ടിവരില്ലായിരുന്നു
ചക്കിട്ടപാറ: “പൊന്നുവിളയുന്ന മണ്ണായിരുന്നു. വന്യമൃഗങ്ങളുടെ ശല്യമെല്ലാം സഹിച്ചും അവസാനം വരെ പിടിച്ചുനിന്നു. ഒടു വിൽ മറ്റൊരിടത്തേക്ക് പറിച്ചുനടേണ്ടിവന്നു. വയനാട് ബദൽ റോഡ് വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് സ്ഥലം വിട്ട് പോകേ ണ്ടിവരില്ലായിരുന്നു." പൂഴിത്തോട്-പടിഞ്ഞാറത്തറ വഴിയു ള്ള ബദൽ റോഡ് കടന്നുപോകേണ്ടിയിരുന്ന രണ്ടാംചീളി ഭാ ഗത്തെ താമസക്കാരനായിരുന്ന വർഗീ സ് കണ്ണഞ്ചിറ (തങ്കച്ചൻ, 75) വേദന യോടെ പറഞ്ഞുനിർത്തി. ബദൽ റോഡിനായുള്ള കാത്തിരിപ്പി ൻ്റെ ചരിത്രവഴിയിൽ ഒരു പ്രദേ ശത്തിന്റെ കുടിയിറക്കത്തിന്റെ കഥകൂടി മറഞ്ഞുകിടപ്പുണ്ട്.
വർഗീസ് കണ്ണഞ്ചിറ
1980-ൽ രണ്ടാംചീളി ഭാ ഗത്ത് താമസം തുടങ്ങിയതാ ണ് വർഗീസിന്റെ കുടുംബം. വർഗീസിനും ഭാര്യക്കുമായി 3.75 ഏക്കറോളം ഭൂമിയുണ്ടായിരു ന്നു. 80 തെങ്ങും റബ്ബറും കവുങ്ങും കൊക്കൊയുമെല്ലാമായി ജീവിച്ചുപോകാൻ ആദ്യകാലത്ത് മണ്ണ് മതിയായിരുന്നു. ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ ഇന്നും നല്ലൊരു വഴിപോലുമില്ല. ദുർഘടമായ പാതയിലൂ ടെ പോകാൻ ജീപ്പ് വിളിക്കണം. പൂഴിത്തോടേക്ക് എത്തണ മെങ്കിൽമാത്രം അന്നത്തെ കാലത്ത് 250 രൂപയെങ്കിലും ചെ ലവാകും.
ഇപ്പോൾ ടാർറോഡ് അവസാനിക്കുന്ന പനയ്ക്കംകടവ് ഭാ ഗത്തുനിന്ന് രണ്ടുകിലോമീറ്റർ ദൂരമുണ്ട് രണ്ടാംചീളിക്ക്. വീണ്ടും രണ്ടുകിലോമീറ്റർ പോയാൽ കരിങ്കണ്ണി ഭാഗത്തെ ത്തും. അതുകഴിഞ്ഞാൽ വനമേഖലയായി. സ്വകാര്യസ്ഥല മുള്ള ഈ മേഖലയിലെല്ലാമായി 60-ഓളം വീടുകൾ ആദ്യകാലത്തുണ്ടായിരുന്നു. വയനാട് ബദൽ റോഡിന്റെ പ്ര വൃത്തി തുടങ്ങിയതോടെ എല്ലാവർക്കും വലിയ പ്രതീക്ഷ യായി. സ്ഥലത്തിന് ഏക്കറിന് അഞ്ചാറുലക്ഷമൊക്കെ വിലയും കിട്ടി. പക്ഷേ, വളരെവേഗം അവരുടെ സ്വപ്നങ്ങ ളിൽ കരിനിഴൽ വീഴ്ത്തി റോഡുനിർമാണം പാതിവഴിയിൽ നിലച്ചു. വർധിച്ച വന്യമൃഗശല്യം കൂടിയായപ്പോൾ താമസ ക്കാർ വീടുവിട്ട് പലപ്പോഴായി താഴേക്കിറങ്ങി. അവസാ നം വീടുവിട്ടിറങ്ങിയവരിൽ ഒരാളാണ് വർഗീസ്. എട്ടുവർ ഷംമുൻപ് പക്ഷാഘാതം വന്ന് തളർന്ന് നടക്കാൻപോലും പ്രയാസമായതോടെ ആദ്യം വാടകവീട്ടിലേക്ക് താമസം മാ റുകയായിരുന്നു. അടുത്തകാലത്ത് വനംവകുപ്പിൻ്റെ സ്വ യംസന്നദ്ധ പുനരധിവാസപദ്ധതി വന്നതോടെ ഭൂരിഭാ ഗംപേരും ഭൂമി നൽകാൻ സന്നദ്ധമായി.
പൂഴിത്തോട് മേഖലയിൽ 102 അപേക്ഷക രുണ്ടായി. ഒരു യൂണിറ്റിന് (രണ്ട് ഹെക്ടർ വരെ) 15 ലക്ഷംരൂപയാണ് പ്രതിഫലം.22 പേർക്ക് മുഴുവൻ തുകയും ലഭി ച്ചുകഴിഞ്ഞു. വർഗീസിന്റെ കുടുംബ വും ഇങ്ങനെ ഭൂമി നൽകിയവരാ ണ്. പെരുവണ്ണാമൂഴി പന്നിക്കോട്ടൂരി ലാണ് ഇപ്പോൾ താമസം. തേങ്ങപ റിച്ച് വിൽപ്പന നടത്തിയിരുന്ന കാല ത്തുനിന്ന് അരയ്ക്കാൻ തേങ്ങ വാങ്ങേ ണ്ട സ്ഥിതിയാണിപ്പോഴെന്ന് വർഗീസ് പറയുന്നു.


Comments
Post a Comment