പൂഴിത്തോട് - പടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡൽ ഓഫീസർമാർ

 


ചക്കിട്ടപാറ :  പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡൽ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം.വി.കെ-യെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു.എ ഐ.എഎസ്-നെയും ചുമതലപ്പെടുത്തി. ഒക്ടോബർ 15-നുള്ളിൽ ഈ റോഡിന്റെ അലൈൻമെന്റ് പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.ഒക്ടോബർ 25-നകം പ്രാഥമിക ഡി.പി.ആർ തയ്യാറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക ഡി.പി.ആർ-ന് ശേഷം പരിശോധനകൾ നടത്തി വിശദ ഡി.പി.ആർ തയ്യാറാക്കാനാണ് യോഗത്തിൽ തീരുമാനമെടുത്തത്. പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കോഴിക്കോട്-വയനാട് ജില്ലകളിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിയാണിത്. അത് സാധ്യമാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ അഡീഷണൽ സെക്രട്ടറി ഷിബു.എ ഐ.എ.എസ്, നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ,ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർ സുജാറാണി, എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം.വി.കെ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി