നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

 


കായംകുളം: നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളലേൽപ്പിച്ച സം ഭവത്തിൽ അമ്മ അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള അംബിക ഭവനത്തിൽ അ നൂപിന്റെ ഭാര്യ നിധിയെയാണ് കനക ക്കുന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്‌. അ മ്മായിയമ്മയും ബന്ധുക്കളും നൽകിയ മൊഴിയിലാണ് പോലീസ് കേസെടു ത്തത്. കുട്ടിയുടെ പിതാവ് അനൂപിനു പട്ടാളത്തിലാണ് ജോലി. അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഒപ്പമാണ് കുട്ടി ക ഴിഞ്ഞിരുന്നത്.


കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാലര വയസുകാരൻ ട്രൗസറിൽ മല മൂത്രവിസർജനം നടത്തിയെന്നു പറ ഞ്ഞായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ ശരീരത്തിൻ്റെ പിൻഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മതന്നെയാണ് ആശുപത്രിയിൽ എത്തിച്ച ത്. സംശയം തോന്നിയ ഡോക്ടർ വിവ രം പോലീസിലും ശിശുക്ഷേമ സമിതി യിലും അറിയിച്ചു. തുടർന്നാണ് ബന്ധു ക്കളുടെ പരാതിയിൽ കനകക്കുന്ന് പോ ലീസ് മൊഴിയെടുത്ത ശേഷം നിധിയെ അറസ്റ്റ് ചെയ്ത‌ത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി