കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ വായ്‌പയെടുത്ത് നാട്ടിലേക്ക് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥഥർ കേരളത്തിൽ

 


കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പ‌യെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്‌റ്റേഷനുകളിലായി 8 കേസുകളാണ് പൊലീസ് റജിസ്റ്റ‌ർ ചെയ്തത്.


60 ലക്ഷം മുതൽ 1.20 കോടി രൂപ ബാങ്കിന് കുടിശികയായവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലും കേസുകളുണ്ട്. ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും.


അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്.


കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവു മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ൽ എടുത്ത വായ്‌പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. നഴ്സ‌്, ഡ്രൈവർ, മാനേജർ ജോലികൾ ചെയ്തിരുന്നവരാണ് പ്രതികളായവരിൽ ഏറെയും. ബാങ്കിന്റെ പരാതിയിൽ പറയുന്ന മേൽവിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു ‌സ്റ്റേഷനുകളിലാണ് കേസ് റജിസ്‌റ്റർ ചെയ്യുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി