കൂരാച്ചുണ്ട് സെന്റ്തോമസ് ഹൈസ്ക്കൂളിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂൾ :നല്ല പാഠവും നേച്ചർ ക്ലബ്ബും സംയുക്തമായി പച്ചക്കറിക്കൃഷി ആരംഭിച്ചു. സ്കൂളിലെ ഉച്ചകഞ്ഞി പദ്ധതിയിലേയ്ക്ക ആവശ്യത്തിനുള്ള ജൈവ പച്ചക്കറികൾ ഉൽപദിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് കൃഷി ആരംഭിച്ചത്. മണ്ണ്, മണല് , ചകിരിച്ചോറ് ,ചാണക പൊടി , വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നി ജൈവ മിശ്രിതങ്ങൾ അറുപത് അഗ്രോബാഗുകളിൽ നിറച്ച് ഒരാഴ്ച വച്ച് അണുവിമുക്തമാക്കിയതിനു ശേഷമാണ് തൈകൾ നട്ടത്. പച്ചമുളക്, തക്കാളി, വെണ്ട, കോളിഫ്ലവർ , കാബേജ്, ചീര, വഴുതന എന്നിവയാണ് നടീൽ വസ്തുക്കൾ. നേച്ചർ ക്ലബ്ബ് അധ്യാപിക സംഗീത ജോസഫ് കാബേജ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. തു ടർന്ന്പ്രധാനധ്യാപകൻ ഷിബു മാത്യുസ്, എം എ ബിന്ദു , റെൻസി ജോർജ് , കുട്ടികൾ എന്നിവർ പച്ചക്കറികൾ തൈകൾ നട്ടു.

Comments
Post a Comment