കപ്പ ലഡ്‌ഡു, ചക്ക ബിരിയാണി... നാട്ടുരുചിയിൽ കൂരാച്ചുണ്ട് സ്വദേശിനി ഷൈല സ്‌റ്റൈൽ
കൂരാച്ചുണ്ട്: ചക്ക വരട്ടി, ചക്ക ബർഫി, ഹൽവ, ചക്ക പ്രഥമൻ, പച്ചച്ചക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കപ്പഴം ഉണക്കിയത്, ഏത്ത യ്ക്കാ ചിപ്സ്, ഏത്തപ്പഴം ഉണ ക്കിയത്, പൈനാപ്പിൾ ജാം, അവ ലു കപ്പ, ഉപ്പേരിക്കപ്പ, ഉണക്കക്ക പ്പ, കപ്പപ്പൊടി, കപ്പ പായസം, വെള്ളു കപ്പ, മാമ്പഴം ഉണക്കിയ ത്, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക ബിരിയാണി, പച്ചമാങ്ങാ അച്ചാർ കൂരാച്ചുണ്ട് കോയിപ്പറമ്പ് അറ യ്ക്കൽ ഷൈല ജോസ് തയാറാ ക്കുന്ന ഈ മൂല്യവർധിത ഉൽപ ന്നങ്ങൾ ഒരേ സമയം പ്രാദേ ശിക വിപണിയിലും രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തി യിരിക്കുകയാണ്. ജില്ലയിലെ വി വിധയിടങ്ങളിലും യുഎസ്, യു കെ, ഓസ്ട്രേലിയ, സൗദി ഉൾ പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളി ലും ഷൈലയുടെ ഉൽപന്നങ്ങൾ വേറിട്ട രുചികളായി എത്തുന്നു.
കൂരാച്ചുണ്ടിലെ വീട്ടിൽ നിന്നു ഹോളി ഏദൻ എന്ന ബ്രാൻഡി ലും മറ്റിടങ്ങളിൽ 'ഗ്രാമപ്രഭ' എന്ന ബ്രാൻഡിലുമാണ് ഉൽപ ന്നങ്ങൾ വിപണിയിൽ ഇറക്കു ന്നത്. കൃഷി വകുപ്പിന്റെ നേത്യ ത്വത്തിൽ ബാലുശ്ശേരി, പന്തലാ യനി ബ്ലോക്കുകളിലെ ഫാംപ്ലാൻ കർഷകർ ചേർന്ന് അവരുടെ ഗു ണമേന്മയുള്ള ഉൽപന്നങ്ങൾ വി പണിയിലിറക്കുന്നതിന് രൂപീക രിച്ച ഗ്രാമപ്രഭ ഫാർമർ പ്രൊ ഡ്യൂസർ ഓർഗനൈസേഷൻ അംഗം കൂടിയാണു ഷൈല വീടിരിക്കുന്ന 4 ഏക്കർ പുരയി ടത്തിൽ നിന്നുള്ള ചക്കയും മാ ങ്ങയും ഉൾപ്പെടെയുള്ളവ ഇതി നായി എടുക്കുന്നു. ഇതിനു പുറ മേ ഭർത്താവ് ജോസ് സ്‌ഥലം പാട്ടത്തിനെടുത്ത് ജില്ലയ്ക്കക ത്തും പുറത്തുമായി 60 ഏക്കറില ധികം സ്ഥലത്തു പൈനാപ്പിൾ ഉൾപ്പെടെയുള്ളവ കൃഷി ചെയ്യു ന്നുണ്ട്. അവിടങ്ങളിൽ നിന്നു വി ഭവങ്ങളും ഷൈലയുടെ വീടി നോടു ചേർന്നു സ്ഥാപിച്ച ഹോളി ഏദൻ ചിപ്സ് യൂണിറ്റിലേക്ക് എത്തുന്നു.
കുരാച്ചുണ്ട് പഞ്ചായത്തിന്റെ യും കുടുംബശ്രീ ജില്ലാ മിഷന്റെ യും സഹകരണത്തോടെ 8 ലക്ഷം രൂപ ചെലവിലാണ് യൂ ണിറ്റ് സ്ഥാപിച്ചത്. ഉൽപന്ന ങ്ങൾ ഏതുസമയവും ഉണക്കി യെടുക്കാൻ ഡ്രയറുമുണ്ട്. പ്രമേഹ രോഗികൾക്ക് ഉൾപ്പെ ടെ കഴിക്കാവുന്ന അവലു കപ്പ യും വർഷക്കാലത്തു പോലും പച്ചമാങ്ങയുടെ രുചി നൽകുന്ന പച്ചമാങ്ങാ തെരയുമാണ് ഉൽപ ന്നങ്ങളിലെ ഹൈലൈറ്റ്. കപ്പ പൊളിച്ചു നന്നായി കഴുകി ഗ്രേറ്ററിൽ ഉരച്ച ശേഷം വീണ്ടും കഴു കി തിളച്ച വെള്ളത്തിൽ തവി കൊണ്ടു വാട്ടിയെടുക്കുന്നതാണു അവലുകപ്പ. ഇത് ഉപയോ ഗിച്ചു പുട്ട്, അവൽ, ഉപ്പുമാവ്, മിക്സ്‌ചർ, ലഡ്‌ഡു തുടങ്ങിയവ ഉണ്ടാക്കാം. കപ്പയുടെ നൂറ് കളയുന്നതിനാൽ പ്രമേഹരോഗി കൾക്ക് കഴിക്കാം.
പഴുത്ത മാങ്ങാ തെര തയാ റാക്കുന്നതിനു സമാനമായാണു പച്ചമാങ്ങാ തെരയും. റബർഷീറ്റ് പോലെ ഉണക്കിയെടുക്കുന്ന ഇതിൻ്റെ ഒരു കഷ്ണം ഇട്ടാൽ പച്ചമാങ്ങയുടെ രുചി കിട്ടും. കുറ്റിക്കുരുമുളകു തൈ വിൽപനയിലും പോർട്രേയിൽ തയാറാക്കു ന്ന ഇഞ്ചി വിത്തുവിൽപനയിലും ഷീല സജീവമാണ്.
തുടക്കം 2018ൽ
കാർഷികോൽപന്നങ്ങളുടെ വിലയിടിവ് ഉൾപ്പെടെയുള്ള സാ ഹചര്യങ്ങൾ കുടുംബത്തെ സാ മ്പത്തികമായി വട്ടംകറക്കിയ തോടെയാണ് എന്തെങ്കിലും സം രംഭം ചെയ്താലോ എന്നു ഷൈല ചിന്തിച്ചത്. വീട്ടിൽ സ്വ ന്തമായി ജാം, സ്ക്വാഷ് തുടങ്ങി : യവ ഉണ്ടാക്കിയിരുന്ന ഷൈല, ഭർത്താവ് ജോസിന്റെ പിന്തുണ കിട്ടിയതോടെ പെരുവണ്ണാമുഴി കൃഷിവിജ്‌ഞാന കേന്ദ്രത്തിൽ (കെവികെ) പരിശീലനത്തിനു ചേർന്നു. ഒരു മാസത്തെ ഹോം സയൻസ് പരിശീലനം ഷൈലയുടെ സംരംഭക താൽപര്യങ്ങൾ ക്കു പ്രോത്സാഹനമായി. കെവി കെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് എ.ദീപ്തിയുടെ പ്രോത്സാഹനവും മാർഗനിർദേശവും തുണയായി. ഭാരതീയസുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും തൃശ്ശൂരിലെ മണ്ണു ത്തി കാർഷിക സർവകലാശാല യിൽ നിന്നും നൂതന ഉൽപന്ന ങ്ങൾ തയാറാക്കുന്നതിലും അവ മാർക്കറ്റ് ചെയ്യുന്നതിലും പരിശീ ലനം ലഭിച്ചു
പുതിയ മേഖല
ഭക്ഷ്യവസ്തുക്കളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിൽ ക്ലാസ് എടു ക്കുന്ന പരിശീലകയായി മാറിക്ക ഴിഞ്ഞു ഷൈല. കൃഷി വകുപ്പി ന്റെയും ആത്മയുടെയും നേതൃ ത്വത്തിൽ ഇതിനകം ഒട്ടേറെ ക്ലാ സുകൾ എടുത്തു. മക്കൾ: സ്വ കാര്യ ധനകാര്യ സ്ഥാപന ത്തിൽ ഉദ്യോഗസ്ഥനായ ഡിലിൻ ജോസ്, അധ്യാപികയായ ഡിൽന ജോസ്.

Comments
Post a Comment