കൈവിലങ്ങുമായി രക്ഷപ്പെട്ട അച്ഛനും മകനും പിടിയിൽ

 


മേപ്പാടി : കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട മോഷണക്കേസ് പ്ര തികളായ അച്ഛനെയും മകനെ യും വയനാട്ടിൽനിന്ന് പോലീസ് പിടികൂടി.

കൊല്ലം കടയ്ക്കൽ ചുണ്ടയിൽ വച്ച് പോലീസ് കസ്റ്റഡിയിൽനി ന്നു രക്ഷപ്പെട്ട തിരുവനന്തപുരം വഞ്ചിയൂർ ആലങ്കോട് റംസി മൻ സിൽ അയൂബ് ഖാൻ(56), മകൻ സെയ്തലവി(18) എന്നിവരെയാണ് 5 വയനാട് മേപ്പാടിയിലുള്ള കോട്ട  വയലിലെ വാടകവീട്ടിൽനിന്നു പിടികൂടിയത്. ഇവിടെ ഒളിവിൽത്താമസിക്കുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് വീടു വളഞ്ഞാണ് പിടിച്ചത്.

പാലോട് മേഖലകളിലെ കട കളിൽ മോഷണം നടത്തിയ കേസിൽ വയനാട്ടിലെ സുൽ ത്താൻ ബത്തേരിയിൽനിന്ന് രണ്ടു ദിവസം മുൻപ് ഇവർ പിടിയിലായിരുന്നു. പാലോട് പോ ലീ സാണ് ஐ வ னை പിടികൂടിയത്.

അവിടെനിന്ന് പാലോട്ടേക്കു കൊണ്ടുവരുന്നതിനിടയിൽ കട യ്ക്കൽ ചുണ്ടയിൽ വച്ച് കൈ വിലങ്ങുമായി ഇരുവരും രക്ഷ പ്പെടുകയായിരുന്നു. ശൗചാല യത്തിൽ പോകണമെന്നു പറ ഞ്ഞപ്പോൾ പോലീസ് വാഹനം നിർത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടർന്നാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. ഇവിടം മല യോരമേഖലയും കൃഷിയിടങ്ങ ളും കാടുമായതിനാൽ കണ്ട ത്താനായില്ല.


ഇവർക്കായി വിവിധ സ്റ്റേഷ നുകളിലെ പോലീസുകാർ സം യുക്തമായി തിരച്ചിൽ നടത്തി. പ്രതികളെ കണ്ടെത്തുന്നതിനാ യി ടെലിക്യാം ഉപയോഗിച്ചും തി രച്ചിൽ നടത്തി.മേഖലയിലെ സിസിടിവി ക്യാമ റകളും പരിശോധിച്ചു. രക്ഷപ്പെ ട്ട പ്രതികൾ ഇതിനിടെ കൈവി ലങ്ങ് ഊരുകയും വസ്ത്രധാരണ ത്തിലും ഹെയർ സ്റ്റൈലിലും മാ റ്റംവരുത്തുകയും ചെയ്തു. പിന്നീ ട് കൊല്ലത്തുനിന്ന് വയനാട്ടിലേ ക്കു കടന്നു.


കൈവിലങ്ങ് ഊരുന്നതി നും രക്ഷപ്പെടുന്നതിനും ഇവർ ക്ക് പരസഹായം ലഭിച്ചതായി പോലീസ് കരുതുന്നു. പ്രതികളെ എത്തിക്കാൻ പാലോട് പോലീസ് സംഘം മേ പ്പാടിയിലേക്കു പോയിട്ടുണ്ട്.നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്കു താമസിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. മോഷണം നടന്നതിന്റെ പിറ്റേദി വസംതന്നെ വീടിൻ് ഉടമയോട് വീടൊഴിയുന്ന വിവരം പറയാതെ യും താക്കോൽ നൽകാതെയും മുങ്ങുകയായിരുന്നു. 

പാലോട് ആദം മെഡിക്കൽ സിൽ നിന്ന് 40000 രൂപയും സമീപത്തുള്ള ഗായത്രി ബേക്കറിയിൽ നിന്ന് 19000 രൂപയും പാലോട് പ്ലാവറ ഡോർമാൽ എന്ന കടയിൽനി ന്ന് 4000 രൂപയും 13000 രൂപ യുടെ സാധനങ്ങളും ഒറ്റ രാത്രി യിൽ ഇവർ മോഷണംനടത്തി യതായി പോലീസ് പറഞ്ഞു. പാലോട്ടെ ദേവാലയങ്ങളിലും മോഷണം നടത്തി.

താമസസ്ഥലത്തിനു സമീപ ത്തുള്ളവരിൽ നിന്ന് കടം വാ ങ്ങിയതായും വിവരമുണ്ട്. വെ ഞ്ഞാറമൂട്, കിളിമാനൂർ സ്റ്റേഷ നുകളിലെ കേസുകളിൽ ഇവർ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി