കൂരാച്ചുണ്ടിൽ കാട്ടുപന്നി ശല്യം: വിളനാശം രൂക്ഷം, വെടിവയ്ക്കണമെന്നു നാട്ടുകാർ
കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നി കുട്ടത്തിന്റെ ശല്യം വർധിച്ചതോ ടെ കാർഷിക വിളനാശം വ്യാപക മാകുന്നു. രാത്രിസമയത്തു കാട്ടു പന്നികൾ കുട്ടത്തോടെ ഇറങ്ങി കപ്പ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി ഉൾപ്പെടെ ഇട വിള കൃഷി തകർക്കുകയാണ്.
പഞ്ചായത്തിൽ 2-ാം വാർഡിലെ കോയിപ്പറമ്പ് സ്രാമ്പിക്കൽ ഏബ്രഹാമിൻ്റെ കപ്പക്കൃഷി കാട്ടു പന്നി നശിപ്പിച്ചു. പുളിവയൽ ഒറ്റ പ്ലാക്കൽ ഒ.എം.മൈക്കിളിന്റെ കപ്പക്കൃഷിയും തകർത്തു. ശങ്കര വയൽ 13-ാം വാർഡ് ദർശന കു ടുംബശ്രീയുടെ മഞ്ഞൾ കൃഷി യും കുത്തി നശിപ്പിച്ചിട്ടുണ്ട്.
കേളോത്തുവയൽ, പുളിവ യൽ, ശങ്കരവയൽ, കോയിപ്പറമ്പ്,കണ്ണാടിപ്പാറ, ഓട്ടപ്പാലം, മണ്ടോ പ്പാറ, പൂവത്തുംചോല മേഖലക ളിൽ കാട്ടുപന്നികൾ വ്യാപകമാ യി ഇടവിള കൃഷി നശിപ്പിക്കുന്നു ണ്ട്. കപ്പ, വാഴ, ഇഞ്ചി, പച്ചക്കറി, : മഞ്ഞൾ, കമുക് ഉൾപ്പെടെ തകർ ക്കുന്നതിൽ ലക്ഷക്കണക്കിനു രു പയുടെ നഷ്ടമാണ് സംഭവിക്കു ന്നത്.
ആളൊഴിഞ്ഞ സ്ഥലത്തും കാട് വെട്ടാത്ത കൃഷിയിടത്തിലുമാ ണു കാട്ടുപന്നികൾ വസിക്കുന്ന ത്. രാത്രിസമയത്തു കൂട്ടത്തോ ടെ ഇറങ്ങുന്നത് കാൽനട യാത്ര ക്കാർക്കും ഇരുചക്ര വാഹന യാ ത്രികർക്കും അപകട ഭീഷണിയാ ണ്. എംപാനൽ ഷൂട്ടർമാരെ നി യോഗിച്ച് കാട്ടുപന്നികളെ വെടി വയ്ക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.

Comments
Post a Comment