സമര നേതാക്കൾക്ക് കർഷക സംഘം നേതാക്കളുടെ അഭിവാദ്യങ്ങൾ
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കാത്തതിനും തണ്ടപ്പേർ സർട്ടിഫികറ്റ് അനുവദിക്കാത്തതിനും നിരാഹാര സമരം അനുഷ്ടിക്കുന്ന കർഷക കുടുംബങ്ങളായ കുര്യൻ ചെംബനാനിക്കും ബേബി കാനാട്ടിനും അഭിവാദ്യങ്ങൾ അർപ്പിക്കുവാനായി പഞ്ചാബ്, ഹരിയാന സ്വദേശികളായ ലോഗ്വീന്ദർ സിംഗ്, സുഖ്ജീത്ത് സിംഗ്, അംഗരേഷ് സിംഗ് തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.
കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷക ദ്രൊഹ നയം പിന്തുടരുന്ന കേന്ദ്ര, കേരള സർക്കാരുകളെ നിശിതമായി വിമർഷിച്ചു കൊണ്ടായിരുന്നു മൂവരുടെയും പ്രസംഗങ്ങൾ . കർഷക സംഘം നേതാവ് കെ വി ബിജു ഹിന്ദിയിലെ ഇവരുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, സൂപ്പി തെരുവത്ത്, സണ്ണി പാരഡൈസ്, സിമിലി ബിജു അടക്കം നിരവധി നേതാക്കളും പ്രവർത്തകരും ഇവരുടെ വരവിനായി കാത്തിരുന്നു. ജോൺസൺ കക്കയം സ്വാഗതം പറഞ്ഞു. ബഷീർ കൊല്ലി നന്ദി അറിയിച്ചു.

Comments
Post a Comment