ക്ഷീരകർഷക അവാർഡ് നിറവിൽ ദീപുവും കീർത്തി റാണിയും വനിതാവിഭാഗത്തിലും യുവവിഭാഗത്തിലും പുരസ്കാരം കൂരാച്ചുണ്ട് സ്വദേശികൾക്ക്

 


കൂരാച്ചുണ്ട് : ക്ഷീരകർഷകർക്കു ള്ള ജില്ലാ ക്ഷീരവികസനവകുപ്പി ന്റെ അവാർഡിൽ ഇരട്ടനേട്ടവു മായി കൂരാച്ചുണ്ട് ക്ഷീരോത്പാ ദക സഹകരണസംഘം. ജില്ലയി ലെ മികച്ച വനിതാക്ഷീരകർഷക യായി ഈ സംഘത്തിലെ കരിമ്പ നക്കുഴി കീർത്തി റാണിയെയും യുവക്ഷീരകർഷകനായി ദീപു കിഴക്കേനകത്തെയും തിരഞ്ഞ ടുത്തു. മേപ്പയ്യൂരിൽ നടന്ന ക്ഷീര വികസനവകുപ്പിൻ്റെ ജില്ലാ ക്ഷീര സംഗമത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ്, ദീപുവിനും മിൽമ ചെയർമാൻ കെ.എസ്. മണി കീർത്തി റാണി ക്കും പുരസ്കാരം കൈമാറി. ജില്ല യിലെ മികച്ച ക്ഷേമനിധി അംഗ ത്തിനുള്ള കർഷക അവാർഡും കീർത്തി റാണിക്കാണ്.


21 വർഷത്തിലേറെയായി ക്ഷീരകർഷകമേഖലയിൽ സജീ വമായ കീർത്തി പതിനൊന്നു വർഷത്തോളമായി ഫാം നട ത്തുകയാണ്. കൂരാച്ചുണ്ട് ക്ഷീ രോത്പാദക സൊസൈറ്റി അം ഗമായ ഇവർ ദിവസവും 300 ലി റ്ററിലധികം പാൽ അളക്കുന്നു ണ്ട്. 2019-ൽ ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരം കീർത്തി റാണിക്ക് ലഭിച്ചിട്ടുണ്ട്.

ഫാമിൽ ജഴ്സ‌ി, എച്ച്എഫ് വിഭാഗത്തിൽപ്പെട്ട 21 പശുക്ക ളും രണ്ട് എരുമകളുമാണുള്ള ത്. ഭർത്താവ് സിജു കുര്യൻ, മക്ക ളായ ജാക്സ് വർഗീസ്, ജെറിൽ വർഗീസ് എന്നിവരുടെ സഹാ യവും, കൂട്ടായ പ്രവർത്തനവുമാ ണ് തൻ്റെ നേട്ടത്തിനുപിന്നിലെ ന്ന് കീർത്തി പറയുന്നു. പശുക്ക//ളോടുള്ള ഇഷ്ടം കാരണം മൂത്തമകൻ ജാക്സ് വർഗീസ് ഹരിയാണ യിൽ വെറ്ററിനറി ബിരുദത്തിനാ ണ് ചേർന്നത്. വട്ടച്ചിറ കിഴക്കേ നകത്ത് അബ്രഹാം-വത്സ ദമ്പ തിമാരുടെ മകനായ ദീപു 2020-ലാണ് ഫാം ആരംഭിക്കുന്നത്. ക്ഷീ രമേഖലയോടുള്ള താത്പര്യം കാ രണം ദുബായ് എമിറേറ്റ്സ് എൻ ബിഡി ബാങ്കിലെ ചീഫ് കാഷ്യർ ജോലി ഉപേക്ഷിച്ച് അഞ്ചുപശു ക്കളെക്കൊണ്ട് ചെറിയരീതിയി ലാണ് ഫാം ആരംഭിച്ചത്. കഠിനാ ധ്വാനം കൊണ്ട് ദീപു ഫാം വിജയ ത്തിലെത്തിക്കുകയായിരുന്നു. ഇപ്പോൾ പതിനഞ്ച് കറവപ്പശു ക്കൾ, കിടാങ്ങൾ, എരുമ ഉൾപ്പെ ടെയുള്ളവയാണ് ഫാമിലുള്ളത്. ദിവസേന 200 ലിറ്റർ പാൽ കൂരാ ച്ചുണ്ട് ക്ഷീരോത്പാദക സഹക രണസംഘത്തിൽ അളന്നുവരു ന്ന ദീപു നിലവിൽ സംഘം ഡയ റക്ടറാണ്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി