കൂരാച്ചുണ്ട് വില്ലേജ് ഓഫീസിൻ്റെ മുന്നിലെ നിരാഹാര സമരം ഇടപെട്ട് ജില്ലാ കളക്ടർ ; കൈവശ ഭൂമിക്ക് തണ്ടപ്പേർ നല്കാത്തതിനും നികുതി സ്വീകരിക്കാത്തതിനും പരിഹാരം ഉടൻ

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽ 1977-ന് മുൻപ്  കൈവശമുള്ള രേഖകളും നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവുമുള്ള സ്ഥലങ്ങൾക്ക് സമർപ്പിച്ച തണ്ടപ്പേർ സർട്ടിഫിക്കറ്റ് വില്ലേജ് അധികൃതർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരം നടത്തുന്ന കർഷക കുടുംബങ്ങളെ കേൾക്കാൻ ജില്ലാ കളക്ടർ തയാറായി. ഇന്നത്തെ ചർച്ചയിൽ ഡ.കളക്ടർ എൽ ആർ പുരുഷോത്തമൻ, പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വാർഡ് മെമ്പർ അരുൺ ജോസ്, സമരനേതാക്കളായ കുര്യൻ ചെമ്പനാനിയുടെ മക്കൾ ഷിജുവും ഷിനുവും, ബേബി കാനാട്ടിന്റെ ഭാര്യ കരോളിനും പങ്കെടുത്തു.

നാളെ രാവിലെ 10 മണിക്ക് പഞ്ചായത്തിൽ റവന്യു വിഭാഗവും, ഫോറസ്റ്റും സംയുക്തമായി പരാതിക്കാരുടെ വസ്തുവും രേഖകളും നേരിൽ പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കുവാൻ കളക്ടർ ഉത്തരവിട്ടു. റിപ്പോർട്ട് കിട്ടുന്ന പക്ഷം അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. അതിൻപ്രകാരം നിലവിലെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി