കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുമ്പിൽ നിരാഹാര സമരത്തിന് പിന്തുണയേറുന്നു

 


കൂരാച്ചുണ്ട്:  കാന്തലോട്, കൂരാച്ചുണ്ട് വില്ലേജുകളിൽ 1977 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള രേഖകൾ പ്രകാരം ഭൂനികുതി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കുകയും,ഈ സ്ഥലങ്ങൾക്ക് തണ്ടപ്പേര് സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്യുന്ന വില്ലേജ് അധികൃതരുടെ നിഷേധാത്മകമായ നടപടികളിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുമ്പിൽ നിരാഹാര സമരം ഇരിക്കുന്ന കർഷക കുടുംബങ്ങളെ സ്വതന്ത്ര കർഷകസംഘം ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് പി സി അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി കെ കെ അബ്ദുല്ലത്തീഫ്, ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സന്ദർശിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു . സമരം എത്രയും പെട്ടെന്ന് അവസാനി പ്പിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തരമായ നടപടികൾ ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി