അടച്ചിട്ട വീട്ടിൽ നിന്ന് 38 ലക്ഷത്തിന്റെ സ്വർണം കവർന്നു

 


(ചേവരമ്പലത്തെ ഡോക്ടറുടെ വീട്ടിൽ നിന്നു 45 പവൻ കവർച്ച ചെയ്ത സംഭവത്തിൽ, സിസിടി വിയിൽ പതിഞ്ഞ ചിത്രം. പൊലീസ് പുറത്തുവിട്ടത്)


വീടു പൂട്ടിയിട്ടു പോകുന്നവർ സമീപത്തെ സ്‌റ്റേഷനിൽ അറിയിക്കണമെന്നു പൊലീസ്

കോഴിക്കോട്:  അടച്ചിട്ട വീട്ടിൽ നിന്നു 38 ലക്ഷത്തോളം രൂപയു ടെ സ്വർണാഭരണങ്ങൾ കവർ ന്നു. ചേവരമ്പലം - ചേവായൂർ റോഡിൽ സൗഹൃദ റസിഡൻ്റ്സ് അസോസിയേഷൻ പരിധിയിലെ പുതിയോട്ടിൽ പറമ്പ് അശ്വതി നി വാസിൽ ഡോ.ഗായത്രിയുടെ വീ ട്ടിൽ സൂക്ഷിച്ച 45 പവനോളം ആഭരണങ്ങളും 10,000 രൂപയുമാ ണ് ഇന്നലെ പുലർച്ചെ മോഷ ണം പോയത്.

ഇന്നലെ ഉച്ചയോടെ വീട്ടുകാർ എത്തിയപ്പോൾ മുൻ വാതിൽ തു റന്ന നിലയിലായിരുന്നു. തുടർ ന്നു സമീപവാസികളെയും ചേവായൂർ പൊലീസിനെയും വി വരം അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി വീട് പരിശോധിച്ചു. വീടി ന്റെ മുൻഭാഗത്തെ വാതിൽ ഓടാ മ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. പുലർച്ചെ 1.50ന് ആണ് മോഷണം നടന്ന തെന്നു സിസിടിവിയിൽ നിന്നു വ്യക്തമായി. വീടിന്റെ താഴെ നി ലയിലെ പ്രധാന മുറിയിലെ അല മാരയിൽ സൂക്ഷിച്ച ആഭരണങ്ങ ളാണ് കവർന്നത്. തൊട്ടടുത്ത മു റിയിലെ മേശ വലിപ്പിൽ സൂക്ഷി ച്ച 10,000 രൂപയും മോഷ്ടിച്ചതാ യി ചേവായൂർ പൊലീസ് പറഞ്ഞു 

പ്രതിയെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. ഡോഗ് സ്ക്വാ ഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും എത്തി വീടും പരിസരവും പരിശോധിച്ചു. പൊലീസ് നായ വീടിന്റെ പിൻഭാ ഗത്തേക്ക് ഓടി തിരിച്ചെത്തി. വീ ടിന്റെ അകത്തു നിന്നു പ്രതിയു ടേതെന്നു സംശയിക്കുന്ന വിരലട യാളം ശേഖരിച്ചിട്ടുണ്ട്.

ഗവ.മെഡിക്കൽ കോളജ് അന സ‌ീസിയ വിഭാഗം ഡോക്ട റായ ഗായത്രിയും കുടുംബവും കഴിഞ്ഞ 11 ന് തിരുവനന്തപുര ത്തേക്ക് പോയതായിരുന്നു. ഇന്ന ലെ ഉച്ചയ്ക്ക് 12.20 ന് ആണ് തി രിച്ചെത്തിയത്.കഴിഞ്ഞ ദിവസം ചേവായൂരിൽ പൊലീസ് പരിധിയിൽ പറമ്പിൽ ബസാറിൽ വീട്ടിൽ നിന്നു 25 പവൻ സ്വർണം കവർന്നിരുന്നു. ഈ രണ്ടു മോഷണത്തിലും ഒരേ സംഘമാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

ചേവായൂർ ഇൻസ്പെക്ടർ പി. മഹേഷ്, എസ്ഐ നിമിൻ കെ. പ്രഭാകരൻ എന്നിവരടങ്ങുന്ന സംഘം അന്വേഷണം തുടങ്ങി. വീടുകൾ പൂട്ടി യാത്രപോകുന്ന വർ പരിധിയിലെ പൊലീസ് : ‌സ്റ്റേഷനിൽ വിവരം അറിയിക്ക ണമെന്നും, യാത്ര പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ വീ ട്ടിൽ സൂക്ഷിക്കരുതെന്നും അസ്സിറ്റൻ്റ് കമ്മീഷണർ അറിയിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി