അന്ത്യയാത്രയ്ക്കായി... കരൂർ മെഡിക്കൽ കോളേജിന് മുന്നിൽ നിരന്ന് ആംബുലൻസുകൾ 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

 


ചെന്നൈ/കോയമ്പത്തൂർ :  തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് കരൂരിൽ നട ത്തിയ രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 17 സ്ത്രീകളും 8 കുട്ടികളും അടക്കം 38 പേർ മരിച്ചു. പരുക്കേറ്റ 81 പേർ ചികിത്സയിലുണ്ട്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേ ക്കും. ഒട്ടേറെ കുട്ടികളെ കാണാ തായിട്ടുമുണ്ട്.കരൂർ വേലുച്ചാമിപുരത്ത് ഇന്ന ലെ രാത്രി 7 നാണ് യോഗം ആരം ഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് എത്തിയത്.


ആൾക്കൂട്ടത്തിന്റെ നടുവിൽ വാ ഹനത്തിന്റെ മുകളിൽനിന്നു പ്രസംഗിക്കുന്നതിനിടെ, ഒരു കുട്ടി യെ കാണാതായതായി വിജയ് തന്നെ ജനക്കൂട്ടത്തെ അറിയിച്ചി രുന്നു. ഇതിനിടെ, കടുത്ത തിര ക്കിൽ ശ്വാസം മുട്ടിയും നിർജലീ കരണം മൂലവും ആളുകൾ കുഴ ഞ്ഞു വീഴുകയായിരുന്നു. വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും അവർക്ക് എത്തിപ്പെടാൻ കഴിയാ ത്തത്ര തിരക്കായിരുന്നു.


ആംബുലൻസുകൾ ജനക്കുട്ട ത്തിലേക്ക് എത്തിയെങ്കിലും ഇതു യോഗം കലക്കാനാണെന്ന് കരു തി പ്രവർത്തകരിൽ ചിലർ തട : ഞ്ഞതായി പറയുന്നു. അപകടസൂ ചന ലഭിച്ചതോടെ പ്രസംഗം പൂർ ത്തിയാക്കാതെ വിജയ് മടങ്ങി.

അതിനു ശേഷമാണു തളർന്നു ണവരെ ആംബുലൻസിൽ ആശു പത്രിയിൽ എത്തിക്കാനായത്.  എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാ ജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കലക്ടർമാർ തു ടങ്ങിയവർ സ്‌ഥലത്തുണ്ട്. 29 പേരെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലാണെന്ന് ആരോ ഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. രാത്രിയിൽ ചെന്നൈ യിൽ അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അതിനു ശേഷം കരൂരിലേക്കു പു റപ്പെട്ടു. മദ്രാസ് ഹൈക്കോടതി

മുൻ ജഡ്‌ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ സർ വീക്കാർ അന്വേഷണം പ്രഖ്യാപിച്ചി ട്ടുണ്ട്. മരിച്ചവർക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 1 ലക്ഷം രൂപ യും സഹായം നൽകും. വിജ യ്ക്ക് എതിരെ കേസെടുത്തേ ക്കും. സമ്മേളനത്തിന് അനുമതി തേടി കത്തു നൽകിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെ തിരെ കേസെടുത്തിട്ടുണ്ട്.

പതിനായിരം പേർ പങ്കെടുക്കു ന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരല ക്ഷത്തോളം പേരാണ് എത്തിയ തെന്ന് രാത്രി വൈകി ജില്ലാ പൊ ലീസ് മേധാവി മാധ്യമങ്ങളെ അറി യിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. അപകടത്തെ തുടർന്നു വിജയ് ചെന്നൈക്കു മടങ്ങി. തിരുച്ചിറപ്പള്ളി, ചെന്നൈ 

വിമാനത്താവളങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന വിജ യ് പിന്നീട് സമൂഹമാധ്യമത്തിൽ അനുശോചനക്കുറിപ്പിട്ടു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി