ചതിയുടെ 31 വർഷങ്ങൾ; ടീം കിഫ

 


ചക്കിട്ടപാറ:  പൂഴിത്തോട് - പടിഞ്ഞാറത്തറ ചുരമില്ല ബദൽ പാതയ്ക്ക് തറക്കല്ലിട്ടിട്ട് 31 വർഷം പൂർത്തിയായ  (24 സെപ്റ്റംബർ) പടിഞ്ഞാറത്തറ അങ്ങാടിയിൽ നടത്തിയ സ്മൃതി സായാഹ്നത്തിൽ കിഫയുടെ നൂറോളം പ്രവർത്തകർ പങ്കെടുത്ത് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ബാംഗളൂർ - മൈസുരു - കോഴിക്കോട് - കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് കൊറിഡോർ ആണിത്. 

ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ പരിസ്ഥിതിക്ക് അധികം കോട്ടം വരുത്താത്തതുമായ ഒരു റോഡിനെയാണ് ഫോറസ്റ്റ്കാർ ഇല്ലാത്ത നിയമത്തിന്റെ പേരുപറഞ്ഞ് 31 വർഷം തടഞ്ഞു വച്ചിരിക്കുന്നത്. ഇത് മാറ്റാനുള്ള ആർജ്ജവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാവണമെന്ന് കിഫ ചെയർമാൻ ശക്തമായി ആവശ്യപ്പെട്ടു.



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി