നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിൽ കുട്ടികൾ തമ്മിൽ സംഘർഷം: 14കാരന് ഗുരുതര പരിക്ക്

 


നാദാപുരം: കുറുവന്തേരിയിൽ ഗൃഹപ്രവേശനത്തിന് എത്തിയ 14 കാരന് അക്രമണത്തിൽ ഗുരുത ര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശിക്കാണ് പരിക്കേറ്റത്. ഗു രുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോള ജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. ഗൃഹപ്രവേശന ചടങ്ങിൽ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘർഷ ത്തിൽ കലാശിച്ചത്. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. വിഷയം പുറത്തുള്ളവർ ഏറ്റെ ടുത്തത് സംഘർഷത്തിൽ കലാശിച്ചു. നാദാപുരം താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ച 14കാ രനെ വടകര ജില്ല ആശുപത്രിയി ലേക്കും പരിക്ക് ഗുരുതരമായതി നാൽ അവിടെ നിന്നു കോഴി ക്കോടേക്കും മാറ്റുകയായിരുന്നു.

സംഘർഷത്തിൽ കുറുവന്തേ രി സ്വദേശിയായ 14 കാരനും മർ ദനമേറ്റതായി പരാതിയുണ്ട്. ഇ രുവരുടെയും പരാതിയിൽ വള യം പോലീസ് കേസെടുത്തു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി