കൃഷി നശിപ്പിക്കുന്ന ഒറ്റക്കൊമ്പനെ മയക്കുവെടി വച്ച് നീക്കണം: കിഫ
ചക്കിട്ടപാറ . പെരുവണ്ണാമുഴി, മുതുകാട്, ചെമ്പനോട മേഖലക ളിൽ വ്യാപകമായി കൃഷി നശിപ്പി ക്കുന്ന ഒറ്റക്കൊമ്പനെ അരിക്കൊ മ്പൻ മാതൃകയിൽ മയക്കുവെടി വച്ച് ട്രാൻസ് ലൊക്കേറ്റ് ചെയ്യണ മെന്ന് കിഫ ചെയർമാൻ അല ക്സ് ഒഴുകയിൽ സർക്കാരിനോട് : ആവശ്യപ്പെട്ടു. ജോർജ് കുംബ്ലാ നിക്കൽ, ചാക്കോ ഉള്ളാട്ടിൽ, സജികുമാർ പരുത്തിപ്പാറ എന്നി വരുടെ കൃഷിയിടങ്ങളിൽ കാട്ടാ നശല്യത്തിൽ നാശനഷ്ടമു ണ്ടായ സ്ഥലങ്ങൾ സന്ദർശിക്കു കയായിരുന്നു അദ്ദേഹം.
ആളപായം ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ 2024 ഡി സംബറിൽ മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച സോളർ തൂക്കുവേലിയുടെ പണി ആരംഭി ച്ച് പൂർത്തീകരിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് മനോജ് കും ബ്ലാനി ആവശ്യപ്പെട്ടു.
ജില്ലയിൽ വന്യമൃഗ ശല്യം രൂ ക്ഷമായ സാഹചര്യത്തിൽ വന്യ മൃഗങ്ങളെ വനത്തിനകത്ത് സംര ക്ഷിക്കാൻ നടപടിയുണ്ടാകണമെ ന്നും കർഷകരുടെ ജീവനും സ്വ ത്തിനും സംരക്ഷണം ഉറപ്പുവരു ത്തണമെന്നും കിഫ ജില്ലാ കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.
ബോബൻ വെട്ടിക്കൽ, കരു ണാകരൻ പുതുശ്ശേരി, പ്രകാശ് മുക്കത്ത്, വിനു കാലായിൽ, നവീൻ ലാൽ പരുത്തിപ്പാറ, ബെന്നി എടത്തിൽ, രാജേഷ് ചു മപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment