പേരാമ്പ്രയിലെ അനാശാസ്യം മുഴുവനായും തടയുക; നാഷണലിസ്റ്റ് മഹിള കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി



പേരാമ്പ്ര: ബസ് സ്റ്റാന്റിനടുത്ത് ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ നടന്ന അനാശ്യാസ പ്രവർത്തനത്തിലും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിലും ഉൾപ്പെട്ടവരെയും പിന്നിൽ പ്രവർത്തിച്ചവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാഷണലിസ്റ്റ് മഹിള കോൺഗ്രസ് (എൻഎംസി) പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻ്റ് സാവിത്രി ബാലന്റ് അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന അധ്യക്ഷ അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. അനാശ്യാസം മുഖംമൂടി ധരിച്ച് നയിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കും സമ്പൂർണമായ നിയന്ത്രണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യോഗത്തിൽ മുതിർന്ന നേതാവ് ടി.വി. മാധവി അമ്മ, സുനിത ബാബു കീഴരിയൂർ, ശ്രീലജ പുതിയേടത്ത്, രതി എണ്ണപിലാക്കൂൽ, ഷീബ മനത്താനത്ത് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി