ബാലുശ്ശേരിക്ക് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ വീണ് ഒഴുകിപ്പോയ വിദ്യാർത്ഥിക്ക് തുണയായത് മരചില്ല





ബാലുശ്ശേരി: വെള്ളച്ചാട്ടത്തിൽ വീണ്
ഒഴുകിപ്പോയ 11കാരനായ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കരിപ്പാറ മലയിലെ കരിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 50 അടി താഴ്ച്‌ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിൻ എന്ന കുട്ടിയാണ് വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന് മരച്ചില്ലയിൽ കുടുങ്ങിരക്ഷപ്പെട്ടത്.


മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷപെടുത്തിയത്.പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മാസിന് മറ്റു നാല് കുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. അവധി ദിവസമായതിനാൽ കുട്ടികൾക്ക് ഹരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു.

വെള്ളക്കെട്ടിൽ ഇറങ്ങുന്നതിനിടെ യാസീൻ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആൾത്താമസം കുറഞ്ഞ പ്രദേശമായതിനാൽ ഇവിടെ അപകട സാധ്യത കൂടുതലായിരുന്നുവെന്നും, കഴിഞ്ഞ ദിവസവും വെള്ള കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികൾക്ക് മഴക്കാല മുന്നറിയിപ്പ് നൽകിയതായും സ്കൂൾ അധ്യാപകൻ അൻവർ പറഞ്ഞു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി