സ്ഥലം മാറിയിട്ടും അന്വേഷണത്തിൽ തുടർന്ന് ഇൻസ്പെക്ടർ ജിജീഷ്





കോഴിക്കോട് : സ്ഥലംമാറ്റ ഉത്തരവ് വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിനെ മാറ്റാതിരുന്നത് ഹേമചന്ദ്രൻ തിരോധാനക്കേസിൽ നിർണായകതെളിവ് ലഭിച്ചതിനാൽ. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുദിവസം മുൻപ് പ്രതികളായ അജേഷിനെയും ജ്യോതിഷിനെയും അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമാണ് വനത്തിനുള്ളിൽ മണ്ണുനീക്കി പരിശോധിക്കുന്നതിലേക്ക് നയിച്ചതും മൃതദേഹം കണ്ടെത്താൻ സഹായിച്ചതും. മെഡിക്കൽ കോളേജ് അസി. കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള
 സംഘത്തിൽ എസ്ഐ മുരളി, വിനോദ് റമിനാസ്, വിജേഷ് ഇരിങ്ങൽ, ജിതിൻ, സ്ക്വാഡ് അംഗങ്ങളായ ഷഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനീഷ് ചുലൂർ എന്നിവരും ഉണ്ടായിരുന്നു.



കോഴിക്കോട് :   ഒന്നര വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഹേമചന്ദ്രനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയില്‍ കുഴിച്ചിട്ടതായി പ്രതികൾ മൊഴി നല്‍കി.തുടര്‍ന്ന് പ്രതികളുമായി പൊലീസ് ചേരമ്പാടിയില്‍ എത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ.പവിത്രൻ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എം ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷ്, എസ് ഐ മുരളി, SCPO വിനോദ് റെമിനാസ്, CPO വിജീഷ് ഇരിങ്ങൽ, CPO DVR ജിതിൻ, സിറ്റി  ക്രൈം സ്‌ക്വാഡ്  അംഗങ്ങളായ ഷഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനീഷ് ചൂലൂർ എന്നിവരാണ് ഈ കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി