ബെംഗളൂരുവിൽനിന്ന് വയോധികനെ കയറ്റാതെ കെഎസ്ആർടിസി ബസ് പുറപ്പെട്ടു
കാലിന് പരിക്കുള്ള മകൾ തനിച്ച് യാത്രതുടരേണ്ടിവന്നു
കോഴിക്കോട് : മകൾക്കൊപ്പം കോഴിക്കോ ട്ടേക്ക് വരുകയായിരുന്ന എഴുപതുകാരനെ കയറ്റാതെ കെഎസ്ആർടിസി ബസ് പോ യതായി പരാതി. ഈസ്റ്റ്ഹിൽ ഗ്രീഷ്മ നിവാസിൽ ടി. ദേവദാസനെ കയറ്റാതെയാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് പോയത്. ബസിലുണ്ടായിരുന്ന മകൾ അച്ഛൻ മൂത്രമൊഴിക്കാൻ പോയതാണെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടില്ലെന്ന് ദേവദാ സ് പറയുന്നു.
25-ന് ഉച്ചയ്ക്ക് ബെംഗളൂരുവിലെ സാറ്റലൈ റ്റ് ബസ്സ്റ്റാൻഡിലാണ് സംഭവം. ബെംഗളൂരു വിൽ ജോലിചെയ്യുന്ന മകൾക്ക് കാലിന് പരി ക്കുള്ളതിനാൽ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവ രാൻ പോയതായിരുന്നു ദേവദാസൻ.
ഉച്ചയ്ക്ക് രണ്ടേകാലിനാണ് ബസ് പുറപ്പേ ടേണ്ടത്. എന്നാൽ കണ്ടക്ടർ എത്തി 2.21-നാണ് ബസ് പുറപ്പെട്ടത്. ദീർഘദൂര യാത്ര യായതിനാൽ മൂത്രമൊഴിക്കാൻ പോയതായി രുന്നു. ബൈപ്പാസ് സർജറി കഴിഞ്ഞതാണ് ആരോഗ്യ പ്രശ്നമുള്ളയാളാണ് എന്നൊക്കെ മകൾപറഞ്ഞെങ്കിലും കണ്ടക്ടർ നിർത്തിയില്ല.
അടുത്ത സ്റ്റോപ്പ് എവിടെയാണെന്ന് ചോദി ച്ചപ്പോൾ മകളോട് “നീ ഇറങ്ങിക്കോ അല്ലെ ങ്കിൽ പരാതി കൊടുക്ക്" എന്നാണ് കണ്ടക്ടർ പറഞ്ഞതത്രേ. 30 കിലോമീറ്റർ അകലെ യുള്ള സ്റ്റോപ്പിൽ നിർത്തുമെന്ന് പറഞ്ഞതി നാൽ അവിടെയെത്തിയെങ്കിലും ബസ് പുറപ്പെട്ടിരുന്നെന്ന് ദേവദാസ് പറഞ്ഞു.
സുഹൃത്ത് ജോലിക്കുപോയതിനാൽ രാത്രി പത്തുമണിവരെ ബസ്‌സ്റ്റാൻഡിൽ ഇരിക്കേ ണ്ടി വന്നു. പിറ്റേദിവസമാണ് കോഴിക്കോ ട്ടേക്ക് പുറപ്പെടാനായതെന്നും ദേവദാസൻ പറയുന്നു. കാലിന് പരിക്കുള്ള മകൾ അർധ രാത്രിയിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ തനിച്ചുവന്നിറങ്ങേണ്ടിവന്നു. മറ്റു ബന്ധുക്ക ളെ വിളിച്ചുവരുത്തിയാണ് മകളെ വീട്ടിലെ ത്തിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് ദേവദാസൻ പരാതി നൽകിയിട്ടുണ്ട്. .

Comments
Post a Comment