കൂരാച്ചുണ്ട് ടൗണിൽ വീണ്ടും കുരങ്ങുകൂട്ടമെത്തി




കൂരാച്ചുണ്ട് : വനഭൂമിയോടു ചേർന്നുള്ള കൃഷി
ഭൂമിയിൽ മുൻ പ് ഇറങ്ങിയിരുന്ന കുരങ്ങുകൾ കൂരാച്ചുണ്ട് ടൗൺ മേഖലയിൽ എത്തി. കൂരാച്ചുണ്ട് അങ്ങാടിയിയിലെ പഞ്ചായത്ത് കിണറിന് സമീപമുള്ള കടകളുടെ മുകളിൽ കുരങ്ങൻമാർ ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇന്ന് രാവിലെയാണ് കുരങ്ങുകളെ കണ്ടത്.


മലയോരത്ത് കുടിയേറ്റത്തിന്റെ ആദ്യനാളുകളിലാണു അങ്ങാടിയിൽ കളിൽ കുരങ്ങുകളെ കണ്ടിരുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ടൗൺ ഭാഗത്ത് കുരങ്ങുകൾ എത്തിയതോടെ ജനങ്ങൾ കൗതുകത്തോടെ നോക്കിനിന്നു.


കൂരാച്ചുണ്ട് ടൗൺ മേഖലയിൽ ദിവസങ്ങൾക്ക് മുൻപ് കൂരാച്ചുണ്ട് സെൻ്റ് തോമസ് യു.പി സ്കൂളിന് സമീപമുള്ള പറമ്പിലും കുരങ്ങുകളെ കണ്ടിരുന്നു . സ്കൂളിനു സമീപത്ത് കുരങ്ങുകൂ ട്ടമെത്തിയതിൽ ആശങ്ക വർധിക്കുന്നുണ്ട്.

കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ പ്രദേശമാണിത്. കു രങ്ങുകളെ പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

🎥 Nejumal

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി