ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി







വയനാട്:   വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന.

ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട്പേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് കടന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു