കക്കയത്തെ അടിയന്തരാവസ്ഥ; കക്കയം ക്യാമ്പിൽ ഞാൻ കണ്ടു, രാജനെ...ഞാലിപ്ലാവിൽ ഭാസ്ക്‌കരൻ





കായണ്ണ പോലീസ് സ്റ്റേഷൻ (ഇന്നത്തെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ) ആക്രമണക്കേസിൽ കക്കയം പോലീസ് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയ ഞാലിപ്ലാവിൽ ഭാസ്ക്‌കരൻ ആ നാളുകളുടെ കഥ പറയുന്നു.

രാജനെ അവിടെയന്നു കണ്ടു ഞാൻ. വേറെയും ഒരെട്ടൊൻപതുപേരുണ്ട്. കാലിൽ എന്തോ തേച്ചിട്ടുണ്ട്. ഉരുട്ടിയതിനുശേഷമുള്ള ഇരിപ്പാണ്. കാലുകൾ നീട്ടി അങ്ങനെ ഇരിക്കുന്നതു കണ്ടു" -ഞാലിപ്ലാവിൽ ഭാസ്കര ന്റെ വാക്കുകൾ. കരിയാത്തും പാറയിലെ സിപിഎം പ്രവർത്തകനായിരുന്ന ഭാസ്കരനെ കായ ണ്ണ പോലീസ് സ്റ്റേഷൻ ആക്ര മണക്കേസിന്റെ പേരിലാണ് പോലീസ് കക്കയം ക്യാമ്പിലേ ക്ക് പിടിച്ചുകൊണ്ടുപോയത്. അവിടെ കഴിഞ്ഞ രണ്ടുനാളുക ളെക്കുറിച്ചു ചോദിക്കുമ്പോൾ എഴുപത്തിയേഴാം വയസ്സിലും ഓർമ്മകൾക്ക് നല്ല തിളക്കം.

താൻ കുഴപ്പക്കാരനല്ലെന്ന് ക്യാ മ്പിലുണ്ടായിരുന്ന മൂന്നുപോലി സുകാർ സാക്ഷ്യപ്പെടുത്തിയതി നാലാണ് ജീവനോടെ മടങ്ങാൻ കഴിഞ്ഞതെന്ന ആശ്വാസവും അദ്ദേഹം പങ്കുവെക്കുന്നു.

എന്തിനാണ് കൊണ്ടുപോകു ന്നതെന്നുപോലും പറയാതെയാ ണ് ഭാസ്കരനെ കരിയാത്തുംപാ റയിലെ വീട്ടിൽനിന്ന് പോലീസുകാർ കൂട്ടിക്കൊണ്ടുപോയ ത്. കക്കയം ക്യാമ്പിൽ ചെല്ലുമ്പോൾ മൂന്നാ ലുപേരുണ്ട്. ചെ ന്നയുടൻ പൈ പ്പിൽനിന്ന് കുറേ വെള്ളം കുടിച്ചു. പിന്നെ ഉറങ്ങി പ്പോയി. ഉറക്കം തെളിഞ്ഞുനോ ക്കുമ്പോൾ നിറയെ ആൾക്കാർ. പലേട ത്തുനിന്നും പിടിച്ചു കൊണ്ടുവന്നതാണ്.

അക്കൂട്ടത്തിലാണ് രാജനെ യും കണ്ടത്. രാജനെ നേരത്തേ പരിചയമൊന്നുമില്ല. ഒരാളോട് ചോദിച്ചു, ആരൊക്കെയാ ഈ ഇരിക്കുന്നതെന്ന്. വയനാട്ടിൽ നിന്നും കോഴിക്കോട്ടുനിന്നും കൊണ്ടുവന്നവരൊക്കെയുണ്ടാ യിരുന്നു അക്കൂട്ടത്തിൽ. രാജ നുമുണ്ടെന്ന് അയാൾ പറഞ്ഞു ള്ള അറിവാണ്. പോലീസ് മർ ദനത്തിൽ രാജൻ മരിച്ചെന്നറി യുന്നത് രണ്ടുമൂന്നുനാൾ കഴി ഞ്ഞാണ്. “കൂടുതലൊന്നുമറിയില്ല. ഞാൻ അന്വേഷിക്കാ നും നിന്നില്ല. കാരണം, അങ്ങനത്തെ ചുറ്റു പാടാണ് അന്ന്.

ക്യാമ്പിലെത്തി യതിന്റെ പിറ്റേ ന്നാളാണ് പുലി ക്കോടൻ നാരാ യണനെ കണ്ടത്. രാവിലെ എട്ടൊ മ്പതുമണിയായപ്പോൾ എല്ലാവരെയും വരിയായി നിർത്തി. പുലിക്കോടൻ വന്നു. ';എവിടെയാ" എന്നു ചോ ദിച്ചു. ഞാൻ പറഞ്ഞു, “കരി യാത്തുംപാറയിലാ." അവിടെ ഒരു ഹെഡ് കോൺസ്റ്റബിളും രണ്ട് പോലീസുകാരുമുണ്ടായി രുന്നു. ഹെഡ് കോൺസ്റ്റബിൾ ഓടിവന്ന്, “ഇത് ഞങ്ങൾ അറി യുന്നയാളാണ്, കുഴപ്പക്കാരന ല്ല" എന്നു പറഞ്ഞു. “എന്നാൽ അവിടെ മാറിനിൽക്ക്" എന്നാ യി പുലിക്കോടൻ. വീണ്ടും രണ്ടു തവണ ചോദ്യം ചെയ്യലുണ്ടാ യി. അപ്പോഴും പോലീസുകാർ
വന്ന്, കുഴപ്പക്കാരനല്ലെന്ന് പറ ഞ്ഞു. ഭാര്യയും മക്കളുമൊക്കെ കായണ്ണ അങ്ങാടിയിലെ ഒരു കട യിൽ വന്നിരിപ്പുണ്ടായിരുന്നു. തലേന്നേ പിടിച്ചുകൊണ്ടുപോയ തല്ലേ, എന്തായി എന്ന ആധിയി ലായിരുന്നു അവർ. അക്കാര്യം പോലീസുകാർ പറഞ്ഞപ്പോൾ, "എന്നാൽ ഒപ്പിട്ടുപൊയ്ക്കോളൂ" എന്നായി. അങ്ങനെ അവിടെനി ന്ന് പോന്നതാണ്.അവർ ഇടപെ ട്ടില്ലായിരുന്നെങ്കിൽ ഉരുട്ടലിനിര യായേനേ എന്നോർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ.

"മനസാ വാചാ അറിയാത്ത കാര്യത്തിനാണ് പോലീസ് പിടി ച്ചുകൊണ്ടുപോയത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പോലീസ് സ്റ്റേ ഷൻ ആക്രമിക്കാൻ പോയിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. ചെ യ്യാത്ത കാര്യത്തിന് പോലീസ് പി ടിച്ചുകൊണ്ടുപോവുക, ആൾ ക്കാരൊക്കെ നോക്കിനിൽക്കുക. ആലോചിക്കുമ്പോൾ ഇന്നും വി ഷമമുണ്ട്. അടിയന്തരാവസ്ഥ യല്ലേ, നമുക്ക് അങ്ങോട്ടൊന്നും പറയാൻ പറ്റില്ല, ഇങ്ങോട്ട് പറയുന്നത് കേൾക്കുകയല്ലാതെ...അനു ഭവം അങ്ങനെയാണ്" -ആ ദുര നുഭവത്തിന് 50 വർഷമായെന്നു വിശ്വസിക്കാനാവാതെ ഭാസ്കര ൻ്റെ വാക്കുകൾ.

കപ്പ നടാൻ തടമെടുക്കുന്നതി നിടയിലാണ് അന്ന് പോലീസ് പിടിച്ചുകൊണ്ടുപോയത്. കർ ഷകത്തൊഴിലാളി യൂണിയന്റെ പഞ്ചായത്ത് സെക്രട്ടറിയായിരു ന്നു അന്ന് ഭാസ്ക്‌കരൻ. പുത്തൂർ പാപ്പൻ എന്നയാളായിരുന്നു പ്രസിഡന്റ്. അദ്ദേഹത്തെയും പോലീസ് പിടിച്ചുകൊണ്ടുപോ യി ചോദ്യം ചെയ്തിരുന്നു. അത് പക്ഷേ ക്യാമ്പിലേക്കല്ല, സ്റ്റേ ഷനിലേക്കായിരുന്നു. പാപ്പൻ ഈയിടെയാണ് മരിച്ചത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി