മരിച്ചിട്ടും 'മരിക്കാതെ' ഫോൺ




 കോഴിക്കോട്:   പോലീസിന്റെ കേസന്വേഷണം ഏതുവഴിക്കുപോകുമെന്ന് കണക്കുകൂട്ടി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും മുഖ്യപ്രതി നൗഷാദും കൂട്ടാളികളും 'അതി ബുദ്ധി' കാണിച്ചു. ഇതിൽ നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം 'ആക്ടീവാ'യി നില നിർത്തിയെന്നതാണ്.

തട്ടിക്കൊണ്ടുപോയ റൂട്ടുതന്നെ തെറ്റിക്കാൻ ആദ്യഘട്ടം മുതൽ ആസൂത്രിതനീക്കം നടന്നു. ഫോൺ ഒരുവഴിക്കും ഹേമചന്ദ്രൻ മറ്റൊരുവഴിക്കും നീങ്ങി. ഈ ഫോണിൽനിന്ന് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷയുടേതുൾപ്പെടെ പല ഫോണുകളി ലേക്കും 'വിളിച്ചു'. സന്ദേശങ്ങൾ വന്നു. പല സന്ദേശങ്ങൾക്കും മറുപടിനൽകി. ഹേമചന്ദ്രൻ പലപ്പോഴായി മുൻപുപോ യിട്ടുള്ള റൂട്ടുകളിലൂടെ ഫോൺ സഞ്ചരിച്ചു.

പലപ്പോഴും വീട്ടിലേക്ക് വിളിച്ച് അവ്യക്തമാകാത്ത രീതിയിൽ സംസാരിക്കുകപോലും ചെയ്‌തു. ഇത്തരത്തിൽ ഒരിക്കൽവിളിച്ച കോളാണ് വഴിത്തിരിവിലേക്ക് എത്തിച്ചത്. വിളിച്ച കോളിലെ ശബ്ദ‌ദം അച്ഛന്റേതല്ലെന്ന് മകൾ പറഞ്ഞതോടെയാണ് പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സൂചനയിലേക്ക് പോലീസിനെ നയിച്ചത്. പ്രതികളിലൊരാൾ മൈസൂരുവിൽനിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോൺലൊക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഹേമചന്ദ്രൻ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും അതുകൊണ്ടുതന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപകടപ്പെടുത്തിയതാണോ യെന്നും സംശയമുണ്ടായി. പണം കൊടുക്കാനുള്ളവരിൽനി ന്നുള്ള സമ്മർദംകാരണം മാറിനിൽക്കുകയാണോയെന്നുമുള്ള സംശയം ആദ്യഘട്ടങ്ങളിൽ ഈ ഫോൺ ഉപയോഗിച്ച് പ്രതികളുമുണ്ടാക്കി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി