കക്കയത്ത് വീണ്ടും ഭീതി വിതച്ച് കാട്ടുപോത്തുകൾ
കൂരാച്ചുണ്ട്: കക്കയത്ത് ഭീഷണി വിതക്കുന്ന കാട്ടുപോത്ത് അട ക്കമുള്ള വന്യജീവികളെ പ്രതി രോധിക്കാനായി വനംവകുപ്പ് ആരംഭിച്ച ഫെൻസിംഗ് പദ്ധതി പാതിവഴിയിൽ
കൂരാച്ചുണ്ട് പഞ്ചായത്ത് നാ ലാം വാർഡ് കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി കാ ട്ടുപോത്തിറങ്ങി ജനജീവിത ത്തിനു ഭീഷണി സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു വനാതിർ ത്തിയിൽ 2.5 കിലോമീറ്റർ ദൂര ത്തിൽ ഫെൻസിംഗ് സ്ഥാപിക്ക ൽ പ്രവൃത്തി കഴിഞ്ഞ മെയ് 21ന് ആരംഭിച്ചത്. ചുരുങ്ങിയ ദിവ സം മാത്രമാണ് പ്രവൃത്തി നട ന്നത്. ഫെൻസിംഗ് വനാതിർ ത്തിയിൽ സ്ഥാപിക്കാനായിരു ന്നു തീരുമാനം. പക്ഷെ ഫെൻ സിംഗ് റോഡരികിൽ സ്ഥാപിച്ചു തോടെയാണ് പ്രശ്നമായത്. ഫെൻസിംഗ് സ്ഥാപിച്ച സ്ഥലം പൊതുമരാമത്ത് വക സ്ഥലത്തായതാണ് പ്രതിസന്ധിക്കിട യാക്കിയത്. ഫെൻസിംഗ് റോ ഡരികിൽ സ്ഥാപിച്ചാൽ വാഹ നങ്ങൾ കടന്നു പോകുന്നതിനു റോഡിന് വീതി കുറയുമെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഇപ്പോൾ ഒരു മാസത്തിലേറെ യായി പ്രവൃത്തി മുടങ്ങിക്കിട ക്കുകയാണ്. അതിനിടെ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപോത്തുകൾ വീണ്ടും പ്ര ത്യക്ഷപ്പെട്ടു തുടങ്ങി. കർഷകമണത്തിൽ കർഷകൻ കൊല്ല പ്പെട്ടതിനു ശേഷം ഫെൻസിം ഗ് നിർമിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഇതുവരെ പാ ലിക്കപ്പെട്ടിട്ടില്ല.
കരാറുകാരൻ സാങ്കേതിക കാരണത്തിന്റെ പേരിൽ പ്രവർ ത്തി ഇടയ്ക്ക് വച്ച് നിർത്തി പോ വുകയാണുണ്ടായത്. ജനങ്ങ ളുടെ ജീവൻ വെച്ച് അധികാരി കൾ പന്താടുകയാണ്.
പൊതുവഴിയിൽ നിന്നും വ നാതിർത്തിയിലേക്ക് ഫെൻ സിംഗ് മാറ്റി സ്ഥാപിക്കണമെങ്കി ൽ കേന്ദ്രത്തിന്റെ അംഗികാരം ഇനിയും വാങ്ങണമെന്നാണ് കക്കയത്തെ വനം ഉദ്യോഗസ്ഥ രുടെ നിലപാട്.
പേപ്പട്ടികളെയും വന്യമൃഗ ങ്ങളെയും സംരക്ഷിക്കാൻ ചി ലവഴിക്കുന്ന കോടിക്കണക്കി ന് രൂപയുടെ ചെറിയ ശതമാന മെങ്കിലും ജനങ്ങളുടെ ജീവ നും സ്വത്തിനും സംരക്ഷിക്കാ ൻ വിനിയോഗിക്കണം. വന്യമ
ഗങ്ങൾ കൃഷി നശിപ്പിക്കുന്നത് അർഹമായ നഷ്ടപരിഹാരവും നൽകണം.
ജോൺസൺ കക്കയം.
(എകെസിസി രൂപതാ സെക്രട്ടറി)

Comments
Post a Comment