ഓൺലൈൻ തട്ടിപ്പുകേസിൽ പ്രതിയായ നിലമ്പൂർ സ്വദേശി, പെരുവണ്ണാമൂഴി പോലീസിൻ്റെ പിടിയിൽ
പെരുവണ്ണാമൂഴി: ഓൺലൈൻ ട്രേഡിങ് നടത്തി കൂടുതൽ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നിലമ്പൂർ സ്വദേശി യെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൂക്കോട്ടുംപാടം ലക്ഷ്മിയിൽ വിനോദ് കുമാർ (49) ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. പിള്ളപ്പെരുവണ്ണ സ്വദേ ശി സജീറിന്റെ 1.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി എന്നിവയുടെ ഇടപാടിലൂടെ കൂടുതൽ പണം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയ തെന്ന് പോലീസ് പറഞ്ഞു. വാട്സാപ്പ് ലിങ്ക് വഴി ഓൺ ലൈൻ ട്രേഡിംഗ് നടത്തിച്ച് പല തവണകളായാ ണ് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം തട്ടിയെടു ത്തത്. ഈ വർഷം ജനുവരി 30-നും ഫെബ്രുവരി 24-നും ഇടയിലാണ് സംഭവം. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് നിഗമനം.

Comments
Post a Comment