ഭീഷണിയായി എസ്റ്റേറ്റ്‌മുക്ക് - കക്കയം റോഡരികിലെ കാട്
തലയാട്: എസ്റ്റേറ്റ്‌മുക്ക്-തലയാട് റോ ഡരികിൽ തെച്ചി മരുതിൻചുവട് ഭാഗത്ത് ഇരുവശത്തും വളർന്നുപന്തലിച്ച കാട് വലിയ അപകടഭീഷണിയായി. ഡ്രൈവർ മാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചമറയ്ക്കുന്നവിധത്തിലുള്ള കാട് വെട്ടി മാറ്റാത്തത് അപകടങ്ങൾ വർധിക്കാനിടയാക്കുന്നു. ഗ്രാമപ്പഞ്ചായത്തോ റോ ഡുപണി നടത്തുന്ന കരാറുകാരോ കാട് വെട്ടിത്തെളിക്കാൻ ഉടനെ നടപടിയെ ടുക്കണമെന്നാണ് നാട്ടുകാരുടെ ആവ ശ്യം. വിനോദസഞ്ചാരികളുടെ വാഹന ങ്ങൾ നിത്യേന കടന്നുപോകുന്ന റോ ഡാണിത്. മലയോരഹൈവേയിൽ തല യാട് പടിക്കൽവയൽ ഭാഗത്തേക്കെത്തു ന്ന ഈ റോഡ് അടുത്തിടെ നവീകരണം നടത്തിയെങ്കിലും പലഭാഗത്തും പണി പൂർത്തീകരിക്കാത്തത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ത്തന്നെ തെച്ചി, എമ്മം പറമ്പ് ഭാഗങ്ങളിലായി നാല് വാഹനാപകടങ്ങളുണ്ടായി. എമ്മം പറമ്പിൽ ഓട്ടോറിക്ഷയിടിച്ച് ഗുരുതരപരിക്കേറ്റ കോട്ടക്കുന്നുമ്മൽ ആബിദ് ഇപ്പോഴും കോഴിക്കോട് സ്വകാര്യാശുപ ത്രിയിൽ ചികിത്സയിലാണ്. അതിന് ഒരാ ഴ്ചമുൻപ് തെച്ചിയിൽ രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേ റ്റിരുന്നു. കഴിഞ്ഞദിവസം എതിരേവന്ന ബസിന് അരികുകൊടുക്കുന്നതിനിടെ സ്വകാര്യബസ് തെച്ചിയിൽ റോഡരികി ലെ മണ്ണിൽ താഴ്ന്ന് ഒരാൾക്ക് പരിക്കേൽ ക്കാനിടയായി.
തെച്ചി ഭാഗം അപകടമേഖലയാവാൻ അധികൃതരുടെ അനാസ്ഥ ഇടയാക്കുന്ന തിൽ വലിയ പ്രതിഷേധമുയർന്നു. റോ ഡുപണി പൂർത്തീകരിച്ച് അരിക് കോൺ ക്രീറ്റുചെയ്യും കാട് വെട്ടിത്തെളിച്ചും അപ കടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊ രുങ്ങുകയാണ്.

Comments
Post a Comment