ചക്കിട്ടപാറയിൽ ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു




ചക്കിട്ടപാറ :
   ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുകാട്ടിൽ പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം കൂട്ടുകൃഷി സ്മാരകം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിപ്പി മനോജ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശൻ , ബിന്ദു സജി, ആലീസ് ടീച്ചർ, പി.സി സുരാജൻ, കെ.കെ രാജൻ, ടി.കെ സത്യൻ, ടി.കെ ഗോപാലൻ, റഷീദ് ഫാനൂസ്, ഇ.എ ജെയിംസ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി