കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്ത രണ്ടുപേരും മരിച്ചു
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ട്‌ടങ്ങൾക്കിടയിൽ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. മൂന്നാമത്തെയാൾക്കുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ടോളം പേർ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുൽ, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേർ. ഇതിൽ ഒരാളെക്കൂടെ പുറത്തെടുത്തിട്ടുണ്ട്. ഇയാൾക്ക് ജീവനുണ്ടെന്നാണ് വിവരം. ഫയർഫോഴ്സും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്.

Comments
Post a Comment