മലയോരഹൈവേ നിർമാണത്തിന് മണ്ണെടുത്ത 28 മൈൽ - തലയാട് റോഡ് സൈഡിലെ വൻമരങ്ങൾ ഭീഷണി
✒️നിസാം കക്കയം
കൂരാച്ചുണ്ട് : എസ്റ്റേറ്റ്‌മുക്ക്-കക്കയം പാതയിൽ തലയാടുമുതൽ 28-ാം മൈൽവരെയുള്ള ഭാഗത്ത് റോഡിലേ ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഭീഷണിയുയർത്തു ന്നു. ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഒടിഞ്ഞുവീണ് ഗതാ ഗതതടസ്സവും വൈദ്യുതതടസ്സവും ഉണ്ടാകുന്നത് പതി വാണ്. പലപ്പോഴും മരം കടപുഴകിവീണും മരക്കൊമ്പു കൾ ഒടിഞ്ഞുവീണുമൊക്കെ ഉണ്ടാകുന്ന അപകടങ്ങ ളിൽനിന്ന് തലനാരിഴയ്ക്കാണ് വാഹനയാത്രികർ രക്ഷപ്പെ ടുന്നത്. മഴ ശക്തമായതോടെ പാതയോരത്തെ കൂറ്റൻ മരങ്ങളും മണ്ണും ഇടിഞ്ഞുവീണ് ഒട്ടേറെത്തവണയാണ് ഗതാഗതം മുടങ്ങിയത്.
ഉണങ്ങിയ മരങ്ങൾ മഴനനയുകകൂടി ചെയ്യുന്നതോ ടെ കൂടുതൽ ദുർബലമാകും. ഇത് അപകടസാധ്യത വർ ധിപ്പിക്കുന്നു.
മലയോരഹൈവേ നിർമാണം കരാറെടുത്ത കമ്പ നി റോഡുനിർമാണത്തിന്റെ ഭാഗമായി വലിയ ഉയര ത്തിലാണ് മണ്ണെടുത്തുമാറ്റിയിരുന്നത്. ഈ ഭാഗങ്ങളി ലെ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയിരുന്നെങ്കിലും പൂർണമാക്കിയിട്ടില്ല. മണ്ണെടുത്തഭാഗങ്ങൾക്ക് സമീപംത ന്നെ കൂറ്റൻപനകളും, മരങ്ങളുമുള്ളത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

Comments
Post a Comment